കൂനൂര്‍: ശബരിമല അയ്യപ്പ സേവാസമാജം ദേശീയ നിര്‍വാഹക സമിതിയോഗം കൂനൂരില്‍ (ഊട്ടി) ആരംഭിച്ചു. ശങ്കര്‍ ഗുരുസ്വാമി ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യക്ഷന്‍ ടി.ബി. ശേഖര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍. രാജന് സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് കാര്യകാരിസദസ്യന്‍ എസ്. സേതുമാധവന്, ക്ഷേത്രീയ സംഘചാലക് ഡോ. ആര്. വന്നിയരാജന്‍, സ്വാമി അയ്യപ്പദാസ്, എസ്.ജെ.ആര്. കുമാര്‍, കെ. പദ്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യോഗം ഇന്ന് സമാപിക്കുമെന്ന് ദേശീയ ഭരണനിര്‍വഹണ സെക്രട്ടറി പി. ഷണ്മുഖാനന്ദന് അറിയിച്ചു.
എസ്.ജെ.ആര്. കുമാര്ദേശീയ വൈസ് ചെയര്മാന്
ശബരിമല അയ്യപ്പ സമാജം ദേശീയ വൈസ് ചെയര്‍മാനായി എസ്.ജെ.ആര്. കുമാറിനെ നിയമിച്ചു. ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ. ആര്. വന്നിയരാജന്‍ അറിയിച്ചതാണിത്. അഖില ഭാരതീയ ശബരിമല കര്‍മ്മസമിതി കണ്‍വീനര്‍, ശബരിമല കര്‍മ്മ സമതി കേരള ഘടകം കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന എസ്.ജെ.ആര്. കുമാര്‍ വിഎച്ച്പി സംസ്ഥാന അധ്യക്ഷനായിരുന്നു.
മറ്റു ഭാരവാഹികളായി ടി.ബി. ശേഖര്‍ (ദേശീയ അധ്യക്ഷന്‍), സ്വാമി അയ്യപ്പദാസ് (വൈസ് ചെയര്മാന്), എന്‍. രാജന് (ദേശീയ ജനറല്‍ സെക്രട്ടറി) എന്നിവര്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: