പാലക്കാട്: രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ ചേര്‍ത്ത് ദേശീയ പ്രതിജ്ഞയെ അവഹേളിച്ച് എസ്എഫ്ഐ. മലമ്പുഴ ഐടിഐയിലാണ് ദേശീയ പ്രതിജ്ഞയെ അപമാനിച്ച് എസ്എഫ്ഐ ഐടിഐ യൂണിറ്റ് ബോര്‍ഡ് സ്ഥാപിച്ചത്.
എസ്എഫ്ഐയുടെ കൊടിമരത്തിന് സമീപമാണ് കഴിഞ്ഞിദിവസം ബോര്‍ഡ് സ്ഥാപിച്ചത്. ഇന്ത്യ എന്റെ രാജ്യമല്ല. ഈ നാറികള് ഒന്നും എന്റെ സഹോദരി സഹോദരന്മാരല്ല, ഇങ്ങനെയുള്ള രാജ്യത്തെ ഞാന്‍ സ്നേഹിക്കുകയോ, ഇതിന്റെ ഇപ്പോഴത്തെ ഒരവസ്ഥയിലും അഭിമാനം കൊള്ളുകയോ ചെയ്യുന്നില്ല. ഇവിടെ ഇങ്ങനൊരവസ്ഥയില്‍ ഈ ഭീകരവാദികള്‍ക്കൊപ്പം ജീവിക്കേണ്ടി വരുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. എന്നീതരത്തിലുള്ള ദേശവിരുദ്ധ പരാമര്‍ശങ്ങളാണ് ബോര്‍ഡിലുള്ളത്.
എന്നാല്‍, ഇതിനെതിരെ കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല. ബോര്‍ഡ് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് എബിവിപി പ്രിന്‍സിപ്പലിന് പരാതി നല്കി. മലമ്പുഴ ഐടിഐ എസ്എഫ്ഐ യൂണിറ്റിനെതിരെ പോലീസിലും, കോടതിയിലും പരാതി നല്‍കുമെന്ന് എബിവിപിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: