പുനലൂർ: തമിഴ്നാട്ടിൽ നിന്നും ആഡംബര കാറിൽ കടത്തിയ രണ്ടു കിലോ കഞ്ചാവ് ആര്യങ്കാവ് എക്സസൈസ് ചെക്പോസ്റ്റ് അധികൃതർ പിടികൂടി. കൊലകേസിലടക്കം പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ആനപ്പാറ ചുട്ടിപ്പാറ വടക്കേതിരിവിൽ എൻ. നൗഫൽ(27) ആണ് പിടിയിലായത്.
വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടിയിലായത്. തമിഴ് നാട് കമ്പത്ത് നിന്നുമാണ് കാറിൽ കഞ്ചാവ് കേരളത്തിയിലേയ്ക്ക് കൊണ്ടുവന്നത്. കാറിൽ പ്രത്യേക അറ ഉണ്ടാക്കി സുഗന്ധം ദ്രവ്യങ്ങൾ പൂശിയിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കാരിയർമാരായി നിൽക്കുന്നവർക്ക് 10, 000 രൂപ വരെ ഒരു ട്രിപ്പിന് കിട്ടാറുണ്ടെന്ന് പ്രതി എക്സൈസ് അധികൃതരോട് പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കാർ ചെക്പോസ്റ്റ് കടന്നു വന്നത്. ഇൻസ്പെക്ടർ മധുസുദനൻപിള്ള, എഇഐ സനൽകുമാർ, പ്രിവന്റീവ് ഓഫീസർ ജി.ബിജുകുമാർ, സിഇഒമാരായ ജോതി. ടി.ആർ, ശ്രീകുമാർ എന്നിവരുടെ നേതൃത്യത്തിലാണ് കഞ്ചാവ് പിടികൂടിയത്. നിരവധി കഞ്ചാവ് കേസിലും നൗഫൽ ഉൾപ്പെട്ടിട്ടുണ്ടന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: