മാരാരിക്കുളം: ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 20,000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി ഡോ. തോമസ് ഐസക്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കരിക്കാട് തോടിന്റെ പുനരുജ്ജീവന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പഞ്ചായത്തുകള്‍ക്കു കീഴിലുള്ള മുഴുവന്‍ തോടുകളും തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ചെളി വാരി വൃത്തിയാക്കുന്നതിനൊപ്പം തോടിന്റെ ഭിത്തിയെ കയര്‍ ഭൂവസ്ത്രം കെട്ടി സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശ്യാമപ്രസാദ് മുഖര്‍ജി റര് ബന് പദ്ധതിപ്രകാരം 88 ലക്ഷം രൂപയാണ് തോട് നവീകരണത്തിനായി മാറ്റിവച്ചിരിക്കുന്നത്.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ് കുമാര്‍ അധ്യക്ഷനായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീല പുരുഷോത്തമന്, സന്ധ്യ ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: