കൊട്ടാരക്കര: സദാനന്ദപുരം തെറ്റി യോട് നിരപ്പുവിള ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം കഴിഞ്ഞു മടങ്ങവേ കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ ആണ് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ഏഴോളം സിപിഎം, ഡി വൈ എഫ് ഐ പ്രവർത്തകർ ഉത്സവം കണ്ട് തിരിച്ചു പോയ ആർ എസ് എസ് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വാൾ കൊണ്ട് വെട്ടേറ്റതും, ചുറ്റിക കൊണ്ട് അടിയേറ്റതുമായ സുധി നിലയത്തിൽ സൂരജ് (23) മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചുറ്റിക കൊണ്ട് അടിയേറ്റ് പല്ലിന്റെ മോണ ഇളകി പോയവസ്ഥയിലാണ് സൂരജ്, വെട്ടേറ്റ യമുന മന്ദിരത്തിൽ സുബിൻദേവ് (22) വിപിൻ നിവാസിൽ വിനീത് (25)എന്നിവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരുതി കൂടിയുള്ള കൊലപാതകത്തിന് ശ്രമിച്ച കേസിൽ പ്രതികളായ ചെപ്ര നിരപ്പുള്ള ജിജോ ഭവനിൽ തുളസീധരന്റെ മക്കളായ28 വയസ്സുള്ള ജിത്ത് 24 വയസ്സുള്ള ജിതിൻ 20 ജിജോ സദാനന്ദപുരം നിരപ്പുവിള വാലുപിച്ചവീട്ടിൽ ഭാസുരൻ മകൻ 22 വയസുള്ള വിഷ്ണു, സദാനന്ദപുരം നിരപ്പുവിള വട്ടിലുവിള വീട്ടിൽ ആൻറണി മകൻ 18 വയസ്സുള്ള അജിത്ത് എന്നിവരാണ് കൊട്ടാരക്കര പോലീസിൻറെ പിടിയിലായത്. . അന്ന് രാത്രി തന്നെ ആക്രമികളെ കൊട്ടാരക്കര സബ് ഡിവിഷൻ നൈറ്റ് ഓഫീസറായിരുന്ന എഴുകോൺ ഇൻസ്പെക്ടർ ശിവപ്രകാശ്, കൊട്ടാരക്കര എസ് ഐ രാജീവ്, ജി എസ് ഐ അജയകുമാർ സിപിഒ മാരായ സലില്‍, ബിജു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: