ന്യൂദല്‍ഹി: കളത്തിനുള്ളില്‍ റെക്കോഡുകള്‍ തകര്‍ത്തു മുന്നേറുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി കളത്തിന് പുറത്ത് മറ്റൊരു നാഴിക കല്ലുകൂടി പിന്നിട്ടു. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന ഇന്ത്യാക്കാരനായി. അമ്പത് മില്ലന് ആളുകളാണ് കോഹ്ലിയെ പിന്തുടരുന്നത്.
ഈ നേട്ടം കൈവരിച്ച കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ തന്നെ പിന്തുടരുന്നവര്ക്കും ആരാധകര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. എനിക്ക് അഭിമാനം തോന്നുന്നു. ദൈവം വളരെ ഏറെ കരുണയുള്ളവനാണ്. എന്നോടു കാണിച്ച സ്നേഹത്തിന് എല്ലാവര്ക്കും നന്ദി, കോഹ്ലി പറഞ്ഞു.
കോഹ്ലി ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുകയാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുളള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച ആരംഭിക്കും. വില്ലിങ്ടണിലാണ് ആദ്യ ടെസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: