തിരുവനന്തപുരം: മികച്ച ബ്യൂട്ടി കോഴ്സ് പഠന രീതികളുമായി മുന്നേറുന്ന ലാക്മെ അക്കാദമിയിലെ അഡ്വാന്‍സ്ഡ് കോസ്മെറ്റോളജി കുട്ടികളുടെ ബിരുദദാന ചടങ്ങില്‍ ഡിജിപി ലോക്നാഥ് ബെഹറ മുഖ്യാതിഥിയായി പങ്കെടുത്തു. റാണി മോഹന്‍ദാസ്, ഡോ അനുപമ ആര്, ഉഷ രാജേഷ് ലാക്മെ അക്കാദമി തിരുവനന്തപുരം, കൊല്ലം ഡയറക്ടര്‍ മീനാക്ഷി എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.
നൂതന ബ്യൂട്ടി പരിശീലന രീതികളിലൂടെ അന്താരാഷ്ട്ര അവാർഡ് ലാക്മെ അക്കാദമി സ്വന്തമാക്കിയിട്ടുണ്ട് . തിരുവനന്തപുരം , കൊല്ലം ഉള്‍പ്പടെ നൂറില്‍പരം ലാക്മെ ട്രെയിനിങ് അക്കാഡമികള്‍ രാജ്യത്ത് നിലവിലുണ്ട്. തിരുവനന്തപുരത്തെ അക്കാദമി സൗത്ത് ഇന്ത്യയിലെ ലാക്മെ അക്കാഡമികളില്‍ മികച്ച നിലവാരത്തോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന സ്ഥാപനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: