കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് കളികള്‍ ശക്തമാകുന്നു. സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിലും ഒരുമിച്ച് ഗ്രൂപ്പിന് വേണ്ടി പി സി. വിഷ്ണുനാഥ്, അഡ്വ.ടി. സിദ്ദീഖ്,ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് എന്നിവരും ഐ ഗ്രൂപ്പിന് വേണ്ടി ജോസഫ് വാഴക്കന്, ജ്യോതികുമാര്‍ ചാമക്കാല, സി.ആര്. മഹേഷ്, ഹൈബി ഈഡന് എന്നിവരും ചേര്‍ന്നാണ് ഗ്രൂപ്പ് വിമതന്മാരെ പരാജയപ്പെടുത്താന്‍ ഇരു ഗ്രൂപ്പുകളും ഒന്നിച്ചു മത്സരിക്കുക എന്ന തീരുമാനത്തിലെത്തിയത്.
അടുത്തിടെ നടക്കാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് വിമതരെ പരാജയപ്പെടുത്തുന്നതിനായാണ് പുതിയ നീക്കം ആരംഭിച്ചിരിക്കുന്നത്. എ, ഐഗ്രൂപ്പുകള്‍ തമ്മില്‍ ഒറ്റ പാനലായി മത്സരിക്കാന്‍ തീരുമാനിച്ചു ഇരുഗ്രൂപ്പുകളും തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് എട്ട് ജില്ലാ കമ്മിറ്റികള്‍ എ ഗ്രൂപ്പിനും ആറ് ജില്ലാ കമ്മിറ്റികള്‍ ഐ ഗ്രൂപ്പിനും എന്ന നിലച്ചു. അസംബ്ലി കമ്മിറ്റികളില്‍ 80 എണ്ണം എ ഗ്രൂപ്പിനും 60 എണ്ണം ഐ ഗ്രൂപ്പിനും എന്ന നിലയിലും വീതം വച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: