ബാഗ്ദാദ് : ഇറാഖിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റാക്രമണം. ബാഗ്ദാദില്‍ സ്ഥിതിചെയ്യുന്ന എംബസിക്ക് സമീപത്തായി നിരവധി റോക്കറ്റുകള്‍ വന്ന് പതിച്ചതായി അമേരിക്കന്‍ സൈനിക വൃത്തങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. നാലുമാസത്തിനിടെ 19 തവണയാണ് യുഎസ് എംബസിയെ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നത്.
ഇന്ന് പുലര്‍ച്ചയോടെയുണ്ടായ ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് ഭീഷണി നിലനിന്നിരുന്നു. ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ അതീവസുരക്ഷാ മേഖലയിലാണ് റോക്കറ്റുകള്‍ പതിച്ചിരിക്കുന്നത്. എന്നാല്‍ എത്ര റോക്കറ്റുകള്‍ പതിച്ചെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: