ഇസ്ലാമബാദ് : ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്യാന്‍ പ്രധാനമന്ത്രി ഇമ്രാന്ഖാമന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി പാക് എംപിമാര്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ ജിഹാദ് ശക്തമാക്കണമെന്നും, യുദ്ധം പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ജമഅത്ത് ഉലെമ ഈ ഇസ്ലാം ഫസല്‍ സംഘടനയില്‍പ്പെട്ടവരാണ് ഇന്ത്യക്കെതിരെ വീണ്ടും ജിഹാദ് ശക്തമാക്കണമെന്ന പ്രമേയം കൊണ്ടുവന്നത്.
ഇന്ത്യക്കെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാക്കാന്‍ ജിഹാദല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്. ഇന്ത്യയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാല്‍ ലോക രാഷ്ട്രങ്ങള്‍ വിഷയത്തില്‍ ഇടപെടുമെന്നും ജമാഅത്ത് ഉള് ഉലെമ എ ഇസ്ലാം ഫസല്‍ നേതാവ് മൗലാന അബ്ദുള്‍ അക്ബര്‍ ചിത്രാലി പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഇമ്രാന് ഖാനോട് അറിയിക്കുകയായിരുന്നു. ഇതോടെ മറ്റ് എംപിമാരും ഇതിനെ അനുകൂലിച്ച് എത്തുകയായിരുന്നു. കശ്മീരില്‍ വിഭജനത്തിന് ശേഷം കുടുങ്ങിയവരുടെ മോചനത്തിന് ജിഹാദ് ആവശ്യമാണെന്ന് ഇതില്‍ ചില എംപിമാര്‍ ആവശ്യപ്പെട്ടു.
അതേസമയം കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് മറ്റ് ഇസ്ലാമിക രാജ്യങ്ങള്‍ പഴിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഖ്വാജ ആസിഫ് പറഞ്ഞു.
കശ്മീരിലെ ജനതയുടെ മോചനം ജിഹാദി യുദ്ധത്തിലൂടെ മാത്രമേ സാധ്യമാകൂ. നിലവില്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ വെറും ചത്ത സംഘടനയാണെന്നും അതിനാലാണ് കശ്മീര്‍ വിഷയത്തില്‍ അവരാരും ഇന്ത്യയെ എതിര്‍ക്കാത്തതെന്നും പ്രതിപക്ഷ നേതാവുകൂടിയായ ഖ്വാജാ ആസിഫ് സഭയില്‍ പറഞ്ഞു. അതിനിടെ ഇന്ത്യയെ ആക്രമിച്ച് കശ്മീര്‍ സ്വന്തമാക്കണമെന്ന് പാക്കിസ്ഥാന് പാര്‍ലമെന്ററികാര്യമന്ത്രി മന്ത്രി മുഹമ്മദ് ഖാനും അറിയിക്കുകയായിരുന്നു.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ പോരാടുന്നതിനായി ഇമ്രാന് ഖാന് നേരത്തെ ജിഹാദിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയതോടെ ഇമ്രാന് ഖാന് പിന്മാറുകയായിരുന്നു. ഈ മാസം 10-ാം തിയതിയോടെ ഇന്ത്യക്കെതിരായി ജിഹാദ് ആരംഭിക്കണമെന്നാണ് പാക്കിസ്ഥാനിലെ ദേശീയ അസംബ്ലിയില്‍ ഇമ്രാന്ഖാന് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: