തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ നടത്തുന്ന കണ്ണന് ഗോപിനാഥനെ പരസ്യ സംവാദത്തിന് ക്ഷണിച്ച് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് അഞ്ച് ചോദ്യങ്ങളുണ്ടെന്നും, അതിന് മറുപടി നല്കാനാവുമോ എന്ന വെല്ലുവിളിയുമായി കണ്ണന് ഗോപിനാഥന് ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടി നല്കാന് തയ്യാറാണെന്നും ടിവി സംവാദത്തിന് തയ്യാറുണ്ടോ എന്നും ചോദിച്ചുകൊണ്ട് ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തി.
ടെലിവിഷനില്‍ വരാന്‍ താല്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണന് ഗോപിനാഥന് പിന്മാറിയതിനെ തുടര്‍ന്ന് പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന് ശ്രീജിത്ത് പണിക്കര്‍ ചോദിച്ചു. സംവാദത്തിനായുള്ള യാത്രയുടെ വിമാനച്ചെലവ് ഏറ്റെടുക്കാന്‍ വരെ തയ്യാറായി ആള്ക്കാര് മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയെങ്ങിലും തിരക്കുകള്‍ ഉണ്ടെന്ന് പറഞ്ഞ് കണ്ണന് ഗോപിനാഥന് മുങ്ങുകയായിരുന്നു. ഫേസ്ബുക്കില്‍ ലൈവില്‍ വരാന്‍ പോലും കണ്ണന് ഗോപിനാഥന് തയ്യാറായില്ലെന്നും, വേണമെങ്കില്‍ തന്നെ ഭീരു എന്നു വിളിച്ചോളു എന്ന് പറഞ്ഞുവെന്നും ശ്രീജിത്ത് പണിക്കര്‍ വ്യക്തമാക്കി.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ന്ന രൂപം-
പ്രതികരിക്കാൻ ഇവിടെ എഴുതുക: