ഓസ്റ്റിന്‍: യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് (ഓസ്റ്റിന്‍) 2020 ഫാള്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ മീസെല്സിനെതിരെ പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിച്ചതിന്റെ രേഖകള്‍ സമര്‍പ്പിക്കണമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു. പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിക്കാത്തവരെ പ്രവേശനത്തിനു യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യൂണിവേഴ്സിറ്റി ക്യാമ്പസിലെ 52,000 വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് ഭീഷിണിയുയര്‍ത്തുന്നത് ഒരു പക്ഷേ മീസെല്‍സ് രോഗാണുക്കള്‍ വഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയായിരിക്കാം. ഇതൊഴിവാക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമാക്കുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.
2019ല്‍ 1282 മിസെല്‍സ് കേസുകളാണ് സെന്റേഴ്സ ഫോര്‍ ഡിസീസ് കണ്ട്രോള് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2018 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ മൂന്നും നാലും ഇരട്ടിയാണിതെന്നും അധികൃതര്‍ പറയുന്നു. ടെക്സസില്‍ മാത്രം 22 കേസ്സുകളാണ് കഴിഞ്ഞ വര്‍ഷം ടെക്സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
രോഗം വന്നു ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതിരിക്കുന്നതിനുള്ള പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: