ന്യൂദല്‍ഹി: ഷഹീന്‍ബാഗ്, ജാമിയനഗര്‍ വെടിവയ്പുകളുടെ പശ്ചാത്തലത്തില്‍ ദല്‍ഹി സൗത്ത് ഈസ്റ്റ് ഡിസിപി ചിന്മയ് ബിശ്വാസിനെ തലസ്ഥാനത്ത് നിന്ന് നീക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. അഡീഷണല്‍ ഡിസിപി കുമാര്‍ ജ്ഞാനേഷിനോട് പകരം ചുമതലയേല്‍ക്കാന്‍ തെര. കമ്മീഷന് നിര്‍ദേശിക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ് ദല്‍ഹിയില്‍ വെടിവയ്പ്പ് ഉള്‍പ്പെടെയുള്ള അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനു നടപടികള്‍ സ്വീകരിക്കുന്നതില്‍ ചിന്മയ് ബിശ്വാസിനു വീഴ്ചപറ്റിയെന്നു റിപ്പോര്‍ട്ടില്‍ കമ്മീഷന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: