തിരുവനന്തപുരം: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കായികമേളയില്‍ തൃശൂരിന് ഹാട്രിക്ക് കിരീടം. 216 പോയിന്റോടെയാണ് അവര്‍ തുടര്‍ച്ചയായ മൂന്നാം തവണ ഓവറോള്‍ ചാ്മ്പ്യന്മാരായത്. 168 പോയിന്റോടെ പാലക്കാട് റണ്ണറപ്പായി. 57 പോയിന്റ് നേടി എറണാകുളത്തിനാണ് മൂന്നാം സ്ഥാനം. സബ് ജൂനിയര്‍ വിഭാഗത്തില്‍ തൃശൂര്‍ 78 പോയിന്റ് നേടി ചാമ്പ്യനായപ്പോള്‍ 26 പോയിന്റ് മാത്രമാണ് തൊട്ടുപിന്നിലുള്ള കോഴിക്കോടിന് നേടാനായത്. ജൂനിയര്‍ വിഭാഗത്തില്‍ 108 പോയിന്റോടെ തൃശൂര്‍ ആധിപത്യം സ്ഥാപിച്ചു. 50പോയിന്റ് നേടി പാലക്കാട് രണ്ടാംസ്ഥാനത്ത് എത്തി. പക്ഷെ സീനിയര്‍ വിഭാഗത്തില്‍ പാലക്കാട് 65 പോയിന്റിന് തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. 95 പോയിന്റ് പാലക്കാട് നേടിയപ്പോള്‍ 30 പോയിന്ർറാണ് തൃശൂരിന് ലഭിച്ചത്.
സമാപന സമ്മേളനത്തില്‍ ഓവറോള്‍ നേടിയ തൃശൂര്‍ ജില്ലാടീമിന് വിദ്യാഭാരതി അഖില ഭാരതീയ സഹകാര്യ ദര്‍ശി എന്‍.സി.ടി. രാജഗോപാല്‍ ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ പാലക്കാട് ജില്ലാടീമിന് വെങ്ങാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകലയും മുന്നാം സ്ഥാനം നേടിയ എറണാകുളം ജില്ലാടീം കായികതാരം അശോകന് കുന്നുങ്കലും ട്രോഫികള്‍ സമ്മാനിച്ചു. സ്കൂള്‍ ഗയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ നാഷണല്‍ അത്ലറ്റിക് മത്സരങ്ങളുടെ ചീഫ് ഒഫീഷ്യല്‍ ആയ വിദ്യാഭാരതി ക്ഷേത്രീയ കേല്‍ പ്രമുഖ് യു.പി ഹരിദാസ്, കോഴിക്കോട് സംഘടിപ്പിച്ച നാഷണല്‍ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ മൂന്ന് സ്വര്‍ണം നേടിയ എറണാകുളം ജില്ലാ കായിക അധ്യാപിക ഷോണി എന്നിവരെ ആദരിച്ചു.
സ്വാഗത സംഘം ചെയര്മാന് ദേവദത്തന് അധ്യക്ഷനായി. എന്‍.സി.ടി. രാജഗോപാല്‍ പ്രഭാഷണം നടത്തി. മാസ്റ്റേഴ്സ് കായിക താരം അശോകന് കുന്നുങ്കല്‍, ശാരീരിക പ്രമുഖ് ജയപ്രസാദ്, ജില്ലാ സംയോജകന്‍ എം. മനോജ്, വിദ്യാ നികേതന്‍ ജില്ലാ അധ്യക്ഷന്‍ എന്‍. രാധാകൃഷ്ണന്, ഊരുട്ടനപ്ലം ശ്രീ സരസ്വതി വിദ്യാ നികേതന്‍ പ്രിന്‍സിപ്പല്‍ എ.എസ്. ഹൃഷികേശ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: