ഇന്ത്യയിലും അയല്‍രാജ്യങ്ങളിലും പുതിയ ക്വാല്‍കോം ചിപ്സെറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ ഇനി മുതല്‍ ഇന്ത്യന്‍ പ്രാദേശിക സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റമായ ‘നാവിക്’ ഉപയോഗിക്കും. സ്നാപ്ഡ്രാഗണ്‍ 720 ജി, 662, 460 എന്നിവയാണ് മൂന്ന് പുതിയ ചിപ്സെറ്റുകള്‍. ഇതിനു പുറമെ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനികളായ ‘റിയല്‍മി’, ‘ഷിയോമി (റെഡ്മി)’ എന്നിവയും പുതിയ സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റുകളില്‍ നാവിക് പിന്തുണയോടെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തിക്കുമെന്നും സ്ഥിരീകരിച്ചു. മിഡ്, എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകള്‍ ലക്ഷ്യമിട്ടുള്ള പുതിയ ചിപ്സെറ്റുകള്‍ വൈഫൈ 6, ബ്ലൂടൂത്ത് 5.1 എന്നിവയ്ക്കൊപ്പം 4 ജി വേഗതയും പിന്തുണയ്ക്കുന്നു.
ഇന്ത്യയില്‍ ഒരിടത്തു നിന്ന് മറ്റോരിടത്തെക്ക് യാത്ര ചെയ്യുമ്പോള്‍ ഫോണിനുള്ളിലെ റിസീവര്‍ ഏഴ് നാവിക് ഉപഗ്രഹങ്ങളിലെക്കും അവര്‍ പരസ്പരവും റേഡിയോ സിഗ്നലുകള്‍ അയയ്ക്കുന്നത് വഴി കൃത്ത്യമായ സ്ഥലവും സമയവും നിര്‍ണ്ണയിക്കാനാകും. ലോകമെമ്പാടും ഉപയോഗിക്കുന്ന ജിപിഎസ് സംവിധാനം 24 ഉപഗ്രഹങ്ങളുടെ സഹായത്തിലാണ് മുഴുവന്‍ ഗ്രഹത്തിനും കവറേജ് നല്‍കുന്നത്. എന്നാല്‍ നാവിക് ഏഴ് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയിലും രാജ്യാതിര്‍ത്തിയില്‍ നിന്ന് 1,500 കിലോമീറ്റര്‍ വരെ ദൂരെ സ്ഥനനിര്ണ്ണയം നടത്താന്‍ സഹായിക്കുന്നു. ഇതിലൂടെ സ്ഥാനങ്ങള്‍ കൂടുതല്‍ കൃത്ത്യതയോടെ നിര്‍ണ്ണയിക്കാനാകും. 20 മുതല്‍ 30 മീറ്ററിന്റെ സ്ഥാന കൃത്യത ജിപിഎസ് സൗകര്യം വഴി ലഭിക്കുമ്പോള്‍ നാവിക് ഉപയോഗിച്ച് 20 മീറ്ററിനു താഴെയുള്ള സ്ഥാന കൃത്യത ലഭ്യമാകും.
നാവിക് ഉള്‍പ്പെടുത്തിയുള്ള ക്വാല്‍കോമിന്റെ പ്രയത്നങ്ങളില്‍ ഐഎസ്ആര്‍ഒക്ക് സംതൃപ്തിയുണ്ട്. ഇന്ത്യയില്‍ ഭാവിയില്‍ പുറത്തിറങ്ങുന്ന ഹാന്‍ഡ്സെറ്റുകള്‍ക്കും യഥാര്‍ത്ഥ ഉപകരണ നിര്‍മാതാക്കള്‍ ഈ സൗകര്യം ഉപയോഗിക്കുമെന്നും പ്രതീഷിക്കുന്നു. ഒന്നിലധികം മൊബൈല്‍ പ്ലാറ്റ്ഫോമുകള് നവിക് ലഭ്യക്കുന്നത്തിലൂടെ ജിയോലൊക്കേഷന്‍ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും അതിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തില്‍ സഹായകരമാക്കുകയും ചെയ്യുമെന്ന് ഇസ്റോ ചെയര്മാന് ഡോ. കെ ശിവന് പറഞ്ഞു.
നാവിക്കിനു പുറമേ, യുഎസ്എയുടെ ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം), യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ, റഷ്യയുടെ ഗ്ലോനാസ്, ആഗോള കവറേജിനായി ചൈനയുടെ ബീഡൗ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്ന വ്യാപകമായി ഉപയോഗിക്കുന്ന ജിഎന്‍എസ്എസ് (ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) യെയും ഈ ചിപ്സെറ്റുകള്‍ പിന്തുണയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: