മേടക്കൂറ്:
അശ്വതി, ഭരണി, കാര്‍ത്തിക (1/4)
കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും. ബന്ധുവിന്റെ സ്വകാര്യ ആവശ്യത്തിനായി ദൂരയാത്ര വേണ്ടിവരും. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിക്കാനിടവരും.
ഇടവക്കൂറ്:
കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചതില്‍ മനോവിഷമം തോന്നും. അവസരോചിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ അബദ്ധങ്ങള്‍ ഒഴിവാകും. അനാവശ്യമായ ആധി നിയന്ത്രിക്കണം.
മിഥുനക്കൂറ്:
മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പ്രവൃത്തി മണ്ഡലങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. പരീക്ഷണ നിരീക്ഷണങ്ങളില്‍ വിജയിക്കും. സുഖദുഃഖങ്ങല്‍ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും.
കര്‍ക്കടകക്കൂറ്:
പുണര്‍തം(1/4), പൂയം, ആയില്യം
കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രാര്‍ത്ഥനകളാലും, കഠിനാധ്വാനത്താലും മാര്‍ഗ്ഗ തടസ്സങ്ങളെ അതിജീവിക്കാന്‍ സാധിക്കും. അഭിമാനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ സാധിക്കും. വരവിനേക്കാള്‍ ചെലവ് അനുഭവപ്പെടും.
ചിങ്ങക്കൂറ്:
മകം, പൂരം, ഉത്രം(1/4)
പ്രവൃത്തി മണ്ഡലങ്ങളില്‍നിന്നും സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ചെലവിന് നിയന്ത്രണം വേണം. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ആഗ്രഹിച്ചകാര്യങ്ങള്‍ നടപ്പിലാകും. വാഹനം മാറ്റി വാങ്ങുവാനിടവരും.
കന്നിക്കൂറ്:
ഉത്രം (3/4), അത്തം, ചിത്തിര(1/2)
മേലധികാരികളോടുള്ള ആദരവ് ഉന്നത സ്ഥാനങ്ങള്‍ കിട്ടുന്നതിന് വഴിയൊരുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ധിക്കും. സുഹൃത്തിലുള്ള അന്ധമായ വിശ്വാസം അബദ്ധങ്ങള്‍ക്ക് വഴിയൊരുക്കും.
തുലാക്കൂറ്:
ചിത്തിര(1/2), ചോതി, വിശാഖം (3/4)
നിഷ്ഠകള്‍ തെറ്റിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതുജനാംഗീകാരം വര്‍ധിക്കും. വരവിനേക്കാള്‍ കൂടുതല്‍ ചെലവ് അനുഭവപ്പെടും. പുതിയ കരാറു ജോലിയില്‍ ഒപ്പുവയ്ക്കും. ആനുകൂല്യങ്ങള്‍ വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും.
വൃശ്ചികക്കൂറ്:
വിശാഖം(1/4), അനിഴം, തൃക്കേട്ട
സദുദ്ദേശ്യത്തോടുകൂടിയുള്ള പ്രവൃത്തികള്‍ വിപരീത പ്രതികരണങ്ങള്‍ ഉണ്ടാക്കും. വിശേഷപ്പെട്ട ദേവാലയദര്‍ശനത്താല്‍ മനസ്സമാധാനമുണ്ടാകും. മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ മനസ്സന്തോഷമുണ്ടാകും.
ധനുക്കൂറ്:
മൂലം, പൂരാടം, ഉത്രാടം(1/4)
അഭിപ്രായവ്യത്യാസം പരിഹരിക്കുവാന്‍ ബന്ധുസഹായം തേടും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും.
മകരക്കൂറ്:
ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
ഉപകാരം ചെയ്തവര്‍ക്ക് പ്രത്യുപകാരം ചെയ്യുവാന്‍ അവസരമുണ്ടാകും. കുട്ടികള്‍ നിമിത്തം അതിയായ സന്തോഷത്തിന് സാധ്യത. വിശേഷപ്പെട്ട ദേവാലയ ദര്‍ശനത്തിന് യോഗം.
കുംഭക്കൂറ്:
അവിട്ടം (1/2), ചതയം, പൂരുരുട്ടാതി(3/4)
പരദൂഷണത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുന്നതാണ് ഭാവിയിലേക്ക് നല്ലത്. വരവും ചെലവും തുല്യമായിരിക്കും. പ്രായാധിക്യമുള്ളവരുടെ വാക്കുകള്‍ക്ക് പരിഗണന നല്‍കും. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കും. ഉല്ലാസയാത്രയ്ക്ക് യോഗമുണ്ട്.
മീനക്കൂറ്:
പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
കീഴ് ജീവനക്കാര്‍ക്ക് നിര്‍ബന്ധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വ്യതിചരിക്കാതെയുള്ള സമീപനത്താല്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: