കാനനവാസനെ കാണാന്‍ ഭക്തര്‍ കാടും മേടും താണ്ടിയെത്തുന്നു. പരമ്പരാഗതവഴികള്‍ കല്ലും മുള്ളും നിറഞ്ഞതാണ്. എരുമേലി വഴിയും പുല്‍മേട് വഴിയും നീലിമലവഴിയുമാണ് ഭക്തര്‍ സന്നിധാനത്ത് എത്തുക. കൂടുതല്‍ ഭക്തരും എത്തുന്നത് നീലിമല വഴിയാണ്. പമ്പയില്‍ എത്തുന്ന ഭക്തന് മല കയറാന്‍ പ്രയാസമുണ്ടെങ്കില്‍, മടിശ്ശീലയ്ക്ക് കനമുണ്ടെങ്കില്‍ ബുദ്ധിമുട്ടില്ലാതെ സന്നിധാനത്തും തിരികെ പമ്പയിലും എത്താം. പമ്പയില്‍ നിന്ന് ഡോളി സംവിധാനമാണ് ഉള്ളത്. രണ്ടു വടിയില്‍ ഒരു കസേര വെച്ചു കെട്ടി നാലുപേര്‍ ചുമന്ന് കൊണ്ടുപോകുന്നതാണ് ഡോളി. ഡോളിയെന്നാല് പല്ലക്ക്. ഡോലി എന്നും പറയാം.
1973 ഏപ്രില്‍ പത്തിന് അന്നത്തെ രാഷ്ട്രപതി വി.വി. ഗിരി ശബരിമലസന്ദര്ശിച്ചിരുന്നു. പമ്പയില്‍ നിന്ന് നീലിമല വഴി പല്ലക്കിലാണ് രാഷ്ട്രപതി ഗിരിയും പുത്രന് ശങ്കര്ഗിരിയും സന്നിധാനത്തേയ്ക്ക് പുറപ്പെട്ടത്. അന്നാണ് ശബരിമലയില്‍ ആദ്യമായി ഡോളി വരുന്നത്. ഇന്ന് പമ്പയിലും സന്നിധാനത്തും ഡോളിസ്റ്റാന്റ് വരെയുണ്ട്. പമ്പയില്‍ നിന്നും സന്നിധാനത്തേയ്ക്ക് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്ന തുക 2000 രൂപയാണ്. ഇന്ന് നിരവധി ഭക്തര്‍ ഡോളിയെ ആശ്രയിക്കുന്നുണ്ട്.
വി. വി. ഗിരി ഡോളിയില്‍ യാത്ര ചെയ്തപ്പോള്‍ നീലിമലയുടെ ആദ്യത്തെ മടങ്ങിലും നീലിമലയിലും ശബരിപീഠത്തിലും വിശ്രമിച്ച ശേഷമാണ് സന്നിധാനത്ത് എത്തിയത്. രാഷ്ട്രപതിവരുന്നതിനാണ് ചാലക്കയത്തു നിന്ന് പമ്പയിലേക്ക് വാഹനഗതാഗതത്തിന് അനുയോജ്യമായ പാത നിര്‍മിച്ചത്. അന്ന് ‘ചാലക്കയം’ എന്ന ബോര്‍ഡ് വെച്ചാണ് ബസ്സുകള്‍ വന്നിരുന്നത്. അവിടെ ഇറങ്ങിയാണ് നടത്തം തുടങ്ങുക. ചാലക്കയത്തു നിന്ന് പമ്പയിലേക്ക് നാല് കിലോമീറ്റര്‍ ദൂരമുണ്ട്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി ശബരിമലയില്‍ ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ശരംകുത്തിയില്‍ ഹെലി
പാഡ് നിര്‍മിക്കുകയും ചെയ്തു. പക്ഷേ ശബരിമലയില്‍ ഹെലികോ
പ്റ്റര്‍ ഇറക്കുന്നതിനെതിരെ ഉണ്ടായ പ്രതിഷേധങ്ങളും സുരക്ഷാ ബുദ്ധിമുട്ടുകളും കാരണം പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: