ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍ ശങ്കരാചാര്യരുടെ പരമഗുരുവായ ഗൗഡപാദാചാര്യര്‍ (ഏതാണ്ട് 78ം സി. ഇ) മാണ്ഡൂക്യോപനിഷത്തിന് കാരിക എഴുതി ഉപനിഷത്തിലെ അദൈ്വതചിന്താധാരയുടെ പുനര്‍വായനക്കു തുടക്കം കുറിച്ചു. ഗൗഡപാദര്‍ക്കു മുമ്പ് ഉപനിഷത്തുകളൊഴികെ ഈ വിഷയത്തില്‍ കാര്യമായ പഠനങ്ങളോ, ഗ്രന്ഥരചനകളോ ഉണ്ടായിരുന്നതിനു മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നു ദാസ്ഗുപ്ത നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു ശങ്കരാചാര്യ ((788 820 സി. ഇ) രുടെ ഗുരുവായ ഗോവിന്ദഭഗവത്പാദര് . മാണ്ഡൂക്യകാരികയുടെ ഭാഷ്യത്തിന്റെ അവസാനം ശങ്കരാചാര്യര്‍ വൈദികാദൈ്വതചിന്തയുടെ പുനസ്ഥാപകനെന്ന നിലക്കും തനിക്ക് വഴികാട്ടി എന്ന നിലക്കും തന്റെ പരമഗുരുവായ ഗൗഡപാദരെ വന്ദിക്കുന്നതു കാണാം. ഗൗഡപാദര്‍ ബ്രഹ്മസൂത്രകാരനായ ബാദരായണനേയോ മറ്റ് പൂര്വികഅദൈ്വതവാദികളേയോ തന്റെ മാണ്ഡൂക്യകാരികയില് സ്മരിക്കുന്നില്ല
എന്നു ദാസ്ഗുപ്ത ചൂണ്ടിക്കാണിക്കുന്നതു ശ്രദ്ധേയമാണ്. ഗൗഡപാദര്‍ തുടക്കമിട്ട ഈ വൈദികാദൈ്വതസിദ്ധാന്തത്തിനു പൂര്‍ണത ഏകിയത്് ശങ്കരഭഗവത്പാദരാണെന്നു ദാസ്ഗുപ്ത അനുസ്മരിക്കുന്നു.ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍ ബ്രഹ്മസൂത്രം അദൈ്വതപരമല്ല; മറിച്ച് ദൈ്വതസിദ്ധാന്തപരമാണ്. ദൈ്വതവാദത്തിന്റെ ഏതോ പരിഷ്കരിച്ച രൂപം പിന്തുടര്‍ന്ന ചില വൈഷ്ണവാചാര്യന്മാരായിരിക്കണം ബ്രഹ്മസൂത്രത്തെ ആദ്യം വ്യാഖ്യാനിച്ചത് എന്നു കരുതാന്‍ ന്യായമുണ്ട് എന്ന് അദ്ദേഹം പറയുന്നു. വ്യത്യസ്തവൈഷ്ണവസിദ്ധാന്തങ്ങള്ക്കനുസൃതമായി ഏതാണ്ട് ആറ് വ്യാഖ്യാനങ്ങള്‍ ശാങ്കരഭാഷ്യത്തില്‍ നിന്നും ഭിന്നമായി ബ്രഹ്മസൂത്രത്തിന് എഴുതപ്പെട്ടിട്ടുണ്ട്. ഏകാന്തിവൈഷ്ണവരുടെ പ്രധാനഗ്രന്ഥമായ ഭഗവദ്ഗീതയില്‍ ബ്രഹ്മസൂത്രം ഏകാന്തധര്മ്മപരമാണ് (ബ്രഹ്മസൂത്രപദൈശ്ചൈവ ഹേതുമദ്ഭിര്വിനിശ്ചിതഃ എന്നു പറയുന്നുമുണ്ട്. വൈഷ്ണവാചാര്യന്മാരുടെ വ്യാഖ്യാനങ്ങളാണ് ശാങ്കരഭാഷ്യത്തേക്കാള് യുക്തിഭദ്രങ്ങളായി തോന്നുന്നത് എന്നും ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. ബ്രഹ്മസൂത്രകാരനായ ബാദരായണന്‍ ദൈ്വതി ആയിരുന്നിരിക്കാനാണ് കൂടുതല്‍ സാധ്യത എന്നും ദാസ്ഗുപ്ത നിരീക്ഷിക്കുന്നു. സാംഖ്യം, വൈഷ്ണവം മുതലായവയ്ക്ക് പൊതുഅടിസ്ഥാനമായ ഒരു ദൈ്വതചിന്താധാര ഇവിടെ നിലനിന്നിരുന്നു എന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: