കോട്ടയം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനു പിന്നാലെ യുവാക്കളെ ആകര്‍ഷിക്കാന്‍ ഡ്രഗ് ജിഹാദിന് ആഹ്വാനവുമായി ഇസ്ലാമിക തീവ്രവാദികള്‍. എന്‍ഐഎ നിരീക്ഷണത്തിലുള്ള വാട്സ് ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പ്രചാരണം. ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണെന്ന വിവരം പുറത്തായതോടെ പലരും ഗ്രൂപ്പില്‍ നിന്നും സ്വയം പുറത്തുപോയി.
ഐഎസ് റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ളവരും എന്‍ഐഎ ചോദ്യം ചെയ്തവരുമാണ് ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളത്. എറണാകുളം, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് യുവാക്കളെ വലയിലാക്കാന്‍ ഡ്രഗ് ജിഹാദുമായി ഇസ്ലാമിക തീവ്രവാദികള്‍ ഇറങ്ങിയത്. വന്‍തോതില്‍ മയക്കുമരുന്നെത്തിച്ച് യുവാക്കളെ ഭീകരസംഘടനകളില്‍ അംഗങ്ങളാക്കാനാണ് നീക്കം.
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ വര്‍ഗീയ വിദ്വേഷം മനസ്സില്‍ കുത്തിനിറച്ച ശേഷം ലഹരിക്കടിമകളാക്കി വ്യാപക കലാപങ്ങള്‍ ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. കേരളത്തിന് പുറത്ത് നിന്നെത്തിയ പലരും ഇക്കൂട്ടരുടെ വലയില്‍ വീണിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത്- ജിഹാദി ശക്തികള്‍ നടത്തുന്ന കലാപ നീക്കങ്ങളുടെ മറ്റൊരു മാര്‍ഗ്ഗമാണ് ഡ്രഗ് ജിഹാദ്. സംസ്ഥാനത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുള്ള ഐഎസ് അനുകൂലികളായവരാണ് ഡ്രഗ് ജിഹാദിന് ആഹ്വാനം നല്‍കിയിരിക്കുന്നതെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
എന്‍ഐഎയ്ക്ക് പരാതി പ്രവാഹം
പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസായതിന് ശേഷം കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും എന്‍ഐഎയില്‍ പരാതി പ്രവാഹം. രാജ്യവിരുദ്ധ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടത്തിയതിന്റെ പേരിലാണ് പരാതികള്‍ അധികവും ലഭിക്കുന്നത്. എന്‍ഐഎയുടെ ഇ മെയിലിലാണ് പരാതികള്‍ വരുന്നത്. മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് കൂടുതലെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ തീവ്രസ്വഭാവം പുലര്‍ത്തുന്ന പലരും എന്‍ഐഎയുടെയും, ഇന്റലിജന്‍സ് ബ്യൂറോയുടെയും നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: