കോട്ടയം: സിപിഎം ഭരിക്കുന്ന വൈക്കം വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ (നമ്പര്‍-785) അഴിമതി 43,96,25,752 കോടിരൂപ. അഴിമതിയെ കുറിച്ചുള്ള സഹകരണ വകുപ്പിന്റെ രണ്ടാമത്തെ അന്വേഷണ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. അഴിമതി നടത്തിയ സിപിഎം, എന്‍സിപി നേതാക്കളില്‍ നിന്നും തുക ഈടാക്കാനും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
വെള്ളൂര്‍ സഹകരണ ബാങ്കിലെ അഴിമതിയില്‍ സഹകരണ വകുപ്പിന്റെ സഹകരണ നിയമം 65 വകുപ്പ് പ്രകാരമുള്ള അന്വേഷണത്തില്‍ 39.47 കോടിയാണെന്ന് കണ്ടെത്തിയിരുന്നു. ഭരണസമിതിയുടെയും ജീവനക്കാരുടെയും അഴിമതിയില്‍ ബാങ്കിനുണ്ടായ നഷ്ടം തിട്ടപ്പെടുത്തുന്നതിനും നഷ്ടത്തിന് ഉത്തരവാദികളായവരില്‍ നിന്നും അത് ഈടാക്കുന്നതിന് സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍ സജില്‍ കുര്യാക്കോസ് നടത്തിയ 68(1) പ്രകാരമുള്ള അന്വേഷണത്തിലാണ് കൂടുതല്‍ അഴിമതി വ്യക്തമാകുന്നത്.
ബിജെപി മുന്‍ വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാറിന് ലഭിച്ച വിവരാവകാശ രേഖയിലാണ് അഴിമതി വിവരങ്ങള്‍ പുറത്താകുന്നത്. വര്‍ഷങ്ങളായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം ഭരിക്കുന്ന സഹകരണ ബാങ്കാണിത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ.എം.കുഞ്ഞുമുഹമ്മദ് 4.3 കോടിയും എന്‍സിപി നേതാവും ഖാദി ബോര്‍ഡ് അംഗവുമായ ടി.വി.ബേബി 3.99 കോടിയും സിപിഎം നേതാക്കളായ യു.ചന്ദ്രശേഖരന് നായര്‍ 4 കോടിയും എസ്.ജി.ധനഞ്ജയന് 5.39 കോടിയും വി.എന്‍.മനോഹരന് 3.62 കോടിയും കെ.ഡി.വിശ്വനാഥന് 4.3 കോടിയും ജി.പ്രദീപ് 3.51 കോടിയും അനില്‍ മാത്യു 3.62 കോടിയും പി.കെ.ശശികുമാര്‍ 3.51 കോടിയും കെ.വി.സരോജിനി 3.51 കോടിയും ടി.എം.പുഷ്കരന് 4 കോടിയും പി.എ.ഗോപാലകൃഷ്ണന് 4.17 കോടിയും ടി.വി.രാജന് 3.58 കോടിയും കെ.എം.മത്തായി 5.22 കോടിയും പി.ഇ.മേരി 5.22 കോടിയും പ്രമീള രാധാകൃഷ്ണന് 5.22 കോടിയും വി.വി.ജനീന 4 കോടിയും മിനി ജോയി 4 കോടിയും എ.ഒ.അശോകന് 4.7 കോടിയും കെ.കെ.അയ്യപ്പന് 4.2 ലക്ഷവും വി.കെ.കരുണാകരന് നായര്‍ 4.2 ലക്ഷവും തിരികെ അടക്കാനാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജീവനക്കാരായ ജോണി.വി.ജെ 19.7 ലക്ഷവും ഹരിദാസന് എം.കെ. 13.6 ലക്ഷവും ബാബുക്കുട്ടന് 4.5 ലക്ഷവും ലിജി തങ്കപ്പന് 39 ലക്ഷവും സോമന്.കെ 9.4 ലക്ഷവും വിനോദ് 8126 രൂപയും രതീഷ് കുമാര്‍ 3.6 ലക്ഷവും തിരികെ അടക്കണം. ബാങ്കിലെ അകൗണ്ടന്റായ ഹരിദാസന് എം.കെക്ക് എതിരെ ഇതുവരെ നടപടി ഒന്നും എടുത്തിട്ടില്ല. ഇത്രയും കോടിയുടെ അഴിമതിക്ക് കൂട്ടുനിന്ന ഹരിദാസന് ഇന്നും ബാങ്കില്‍ ജോലിചെയ്യുന്നു. 1999 മുതല്‍ 2004 വരെയുള്ള കാലയളവിലാണ് അഴിമതി നടന്നിട്ടുള്ളതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈടില്ലാതെ വായ്പ നല്‍കുക, ഒരേ വസ്തുവിന്റെ ഈടിന്മേല് നിരവധി വായ്പകള്‍ അനുവദിക്കുക, ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഈടില്ലാതെ വായ്പ അനുവദിക്കുക, അപേക്ഷ പോലുമില്ലാതെ വായ്പ അനുവദിക്കുക, ജീവനക്കാരും ബന്ധുക്കളും രേഖകള്‍ പോലുമില്ലാതെ വായ്പ എടുക്കുക, ഭരണസമിതി അംഗങ്ങളും ബന്ധുക്കളും അപേക്ഷയോ ഈടോ ഇല്ലാത്തെ വായ്പ എടുക്കുക ഇത്തരം അഴിമതികളാണ് ഭരണസമിതിക്കും ജീവനക്കാര്‍ക്കും എതിരെ കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: