ന്യൂയോർക്ക്: ന്യൂ ജേഴ്സിയിലെ ഇന്ത്യൻ പ്രവാസി സമൂഹം ന്യൂ യോർക്കിലെ ടൈം സ്ക്വയറിൽ ഇന്ത്യൻ ഗവണ്മെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു പ്രകടനം നടത്തി. കൊടും തണുപ്പും മഴയും പുതുവർഷം തുടങ്ങുന്നതിന്റെ അഭൂതപൂർവ്വമായ തിരക്കും വകവെക്കാതെ നൂറ് കണക്കിന് ആളുകൾ പ്രകടനത്തിൽ പങ്കെടുത്തു.
നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യൻ ഗവണ്മെന്റിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ ഡയസ്പോറയെ പ്രതിനിധീകരിച്ചു കൃഷ്ണ റെഡ്ഡി, ശിവദാസൻ നായർ, ജയേഷ് പട്ടേൽ, ഡോ ഭാരത് ഭരായി, ഡോ ജയശ്രീ നായർ, സനൽ നമ്പ്യാർ, വിലാസ് റെഡ്ഡി, തുടങ്ങിയവർ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇവരെ കൂടാതെ വിവിധ തുറകളിലുള്ള സാമൂഹിക പ്രവർത്തകർ റാലിയിൽ പങ്കെടുത്തു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: