മിനിയാപ്പോളിസ്: മിനസോട്ട ഹിന്ദു ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ അയ്യപ്പ മണ്ഡലപൂജ നടന്നു. കലിയുഗവരദായനായ സ്വാമി അയ്യപ്പന്റെ അനുഗ്രഹത്തിനയി പ്രാർത്ഥിച്ചുകൊണ്ട് ധാരാളം ഭക്തർ ക്ഷേത്രത്തിൽ ഒത്തുചേർന്നു.
വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ട് നിറച്ച് ഭക്തജനങ്ങൾ അയ്യപ്പ ദർശനം നടത്തി. തുടർന്ന് അയ്യപ്പന് അഭിഷേകവും ഭജനയും നടന്നു. ലീലാ രാമനാഥൻ, വിജയ് എന്നിവർ ഭജനയ്ക്ക് നേതൃത്വം നൽകി. ക്ഷേത്രത്തിലെ മുഖ്യ പൂജാരി മുരളി ഭട്ടർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. തുടർന്ന് പ്രസാദവിതരണവും നടന്നു.
രാമനാഥൻ അയ്യർ മണ്ഡലപൂജ നടത്തിപ്പിന് നേതൃത്വം നൽകി. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ഭക്തജനങ്ങൾക്ക് ഇപ്രാവശ്യത്തെ മണ്ഡലപൂജയിൽ പങ്കെടുക്കാൻ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: