നീലിമല – അപ്പാച്ചിമേട് വഴിയും സ്വാമി അയ്യപ്പന് റോഡ് വഴിയും പമ്പയില്‍നിന്ന് വരുന്ന ഭക്തര്‍ സംഗമിക്കുന്ന ഇടമാണ് മരക്കൂട്ടം. ഇവിടെനിന്ന് പാത വീണ്ടും രണ്ടായി പിരിയുന്നു. ശരംകുത്തിവഴി സന്നിധാനത്തേക്കും പരമ്പരാഗത
പാതയല്ലാതെ മറ്റൊരു വഴിയായ ചന്ദ്രാനന്ദന്‍ റോഡ് തുടങ്ങുന്നതും മരക്കൂട്ടത്ത് നിന്നുമാണ്. ഇരുവഴികളിലൂടെയും വരുന്നവരുടെയും പോകുന്നവരുടെയും വിശ്രമത്താവളം കൂടിയാണ് മരക്കൂട്ടം. അതുകൊണ്ടുതന്നെ നിരവധി ഭക്ഷണശാലകളും ഉണ്ട്. വനം വകുപ്പിന്റെ ഒരു ഭക്ഷണശാലകളും ഉണ്ട്. വനംവകുപ്പിന്റെ ഒരു ഭക്ഷണശാലയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
മരക്കൂട്ടത്തുനിന്നും സന്നിധാനത്തിലേക്കുള്ള ദൂരം ഒന്നര കിലോമീറ്ററാണ്. തിരുവാഭരണവും തങ്കയങ്കിയും മരക്കൂട്ടത്തുനിന്ന് പരമ്പരാഗത വഴിയായ ശരംകുത്തി വഴിയാണ് സന്നിധാനത്ത് എത്തുക. തീര്‍ത്ഥാടനകാലത്ത് സന്നിധാനത്തിലേക്കുള്ള യാത്ര ശരംകുത്തിവഴിയും മടക്കയാത്ര ചന്ദ്രാനന്ദന്‍ റോഡ് വഴിയുമാണ് ക്രമീകരിക്കാറുള്ളത്.
ശരംകുത്തി
കന്നി അയ്യപ്പന്മാര് കൊണ്ടുവരുന്ന ശരക്കോലുകള്‍ നിക്ഷേപിക്കുന്ന സ്ഥലമാണ് ശരംകുത്തി. മറവപ്പടയെ തോല്‍പ്പിച്ച അയ്യപ്പനും സംഘവും ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലമാണ് ശരംകുത്തി എന്ന് സങ്കല്‍പ്പമുണ്ട്. ശബരിമലയിലെ ഉത്സവത്തിന് ഭഗവാന് എഴുന്നള്ളിയെത്തുന്നത് ശരംകുത്തിയിലാണ്. മണ്ഡലപൂജയ്ക്കുള്ള തിരുവാഭരണങ്ങള്‍ ദേവസ്വം അധികൃതര്‍ സന്നിധാനത്തേക്ക് ആനയിക്കുന്നതും ശരംകുത്തിയില്നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: