മഞ്ജുവാര്യര്‍ തന്റെ ശത്രുവല്ലെന്ന് നടന് ദിലീപ്. മനോരമ ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് നടന് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നതിന് അറുതി വരുത്തികൊണ്ടാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.
നടി മഞ്ജുവാര്യര്‍ തന്റെ ശത്രുവല്ല, ഏതെങ്കിലും ചിത്രത്തില്‍ തന്റെ നടിയായി മഞ്ജുവല്ലതെ വേറെ ഓപ്ഷനില്ലാതെ വന്നല് ഒന്നിച്ച് അഭിനയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരായ കാര്യങ്ങളെല്ലാം ഒരിക്കല്‍ തുറന്നുപറയുമെന്നും എന്നാല്‍ ഇപ്പോള്‍ അതിനു സാധിക്കില്ലെന്നും ദിലീപ് പറഞ്ഞു. തന്റെ ജയില്‍ ജീവിതത്തെക്കുറിച്ചും ഏറെ പറയാനുണ്ടെന്ന് വ്യക്തമാക്കിയ ദിലീപ് കേസ് കോടതിയിലുള്ളതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞു. ഷെയിന്‍ നിഗത്തെക്കുറിച്ചും സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ദിലീപ് തന്റെ നിലപാടുകള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: