തിരുവന്തപുരം: പുരസ്ക്കാരങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്നത് ശരിയല്ലെന്ന് സുഡാനി ഫ്രം നൈജീരിയ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ നിലാപാടിനെ കുറ്റപെടുത്തി ദേശീയ ചലച്ചിത്ര പുരസ്ക്കാര സമിതി ജൂറി അംഗം മേജര്‍ രവി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചാണ് സുഡാനി ഫ്രം നൈജീരിയയുടെ അണിയറ പ്രവര്‍ത്തകര്‍ പുരസ്ക്കാരദാന ചടങ്ങ് ബഹിഷ്ക്കരിച്ചത്.
സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന് സക്കറിയ മുഹമ്മദാണ് ഫേസ്ബുക്കിലൂടെ പുരസ്ക്കാരടദാന ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് അറിയിച്ചത്. ഇതിനു പിന്നാലെ തിരക്കഥാകൃത്തായ മുഹ്സിന് പരാരിയും നിര്‍മ്മാതാക്കളും വിട്ടു നില്‍ക്കുമെന്ന് വ്യക്തമാക്കി. പൗരത്വ ഭേദഗതിക്കും എന്‍ആര്‍സിക്കുമെതിരെ ഹാഷ്ടാഗുകളോടെയാണ് ഇവരുടെ പോസ്റ്റ്. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടി സാവിത്രി ശ്രീധരനും ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇത്തരം നിലപാടുകള്‍ ശരിയല്ലെന്നും പുരസ്ക്കാരങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്നതെന്നും മേജര്‍ രവി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: