“മുന്തിരി മൊഞ്ചൻ” എന്ന ചിത്രത്തിന് ശേഷം സംവിധായകനും സംഗീത സംവിധായകനുമായ വിജിത് നമ്പ്യാർ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവ ചരിത്രം സിനിമയാക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിലെ മികച്ച ടെക്നീഷ്യൻമാർ ഒരുമിക്കുന്ന ഈ ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുന്നു.
പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി എ ചിദംബരനാഥിന്റെ ശിഷ്യൻ കൂടിയാണ് വിജിത്. മോഹൻലാൽ ചെമ്പൈയുടെ കഥാപാത്രമായി എത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന സൂചനകൾ. നമ്മുക്ക് ഉടൻ കാത്തിരിക്കാം ആ ഗംഭീര വാർത്തയ്ക്കു വേണ്ടി. ഈ സിനിമ വരുകയാണെങ്കിൽ അത് മലയാളത്തിലെയും ലോക സിനിമയിലെയും മറ്റൊരു ക്ലാസിക് ആകുമെന്ന് തീർച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: