ദല്‍ഹി ജുമാ മസ്ജിദില്‍ ജുമുഅ നമസ്കാരത്തിന് ശേഷം മതതീവ്രവാദികള്‍ നടത്തിയ പ്രകടനത്തില്‍ നിറഞ്ഞുനിന്നത് ഭരണഘടനാ ശില്‍പ്പി ഭീം റാവു അംബേദ്കറുടെ ചിത്രങ്ങളായിരുന്നു. ഒരു കയ്യില്‍ ഭരണഘടനയും മറുകൈയില്‍ അംബേദ്കറിന്റെ ഛായാചിത്രവുമായാണ് ജിഹാദികളുടെ മാസപ്പടി ലിസ്റ്റിലുള്ള ചന്ദ്രശേഖര്‍ ആസാദ് ‘പ്രതിഷേധം’ നയിച്ചത്.
ഭരണഘടനാ വിരുദ്ധമാണ് പൗരത്വ ഭേദഗതി നിയമമെന്ന് ആവര്‍ത്തിക്കുന്ന കലാപകാരികള്‍ തുടക്കത്തില്‍ അംബേദ്കറെ ഉപയോഗിച്ചിരുന്നില്ല. ‘ജിഹാദ്’ പരാജയപ്പെടുമെന്ന ഘട്ടത്തിലാണ് ഇപ്പോള്‍ അംബേദ്കറെ ആദര്‍ശപുരുഷനായി അവര്‍ ചുമലിലേറ്റുന്നത്. തീവ്രവാദികള്‍ മനുഷ്യാവകാശം പ്രസംഗിക്കുന്നത് പോലെ പരിഹാസ്യമാണത്. ഇതരമതസ്ഥരെ അംഗീകരിക്കാത്ത ഇസ്ലാമിക ആശയങ്ങള്‍ക്കെതിരെ എക്കാലവും ശക്തമായ നിലപാടെടുത്ത അംബേദ്കര്‍ ഇന്ന് ജിവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ പൗരത്വ ബില്‍ നടപ്പാക്കുന്നതില്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി ആയിരുന്നേനെ.
പാക്കിസ്ഥാനില്‍ മുസ്ലിം തീവ്രവാദികളുടെ കടന്നാക്രമണം നേരിടാനാകാതെ പലായനം ചെയ്യേണ്ടി വരുന്നതില്‍ ഭൂരിഭാഗവും ദളിത് ഹിന്ദുക്കളാണ്. ദളിതരുടെ ഇപ്പോഴത്തെ അവസ്ഥ ദീര്‍ഘദര്‍ശിയായ അംബേദ്കര്‍ മുന്‍കൂട്ടി കണ്ടിരുന്നു. അതിനാലാണ് രണ്ട് രാജ്യങ്ങളിലെയും ജനങ്ങളെ അങ്ങോട്ടുമിങ്ങോട്ടും പൂര്‍ണമായും കൈമാറ്റം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. പാക്കിസ്ഥാനില്‍ അകപ്പെട്ടിരിക്കുന്ന ദളിതര്‍ ഇന്ത്യയിലേക്ക് എത്തിപ്പെടണമെന്ന് ശക്തമായ ഭാഷയില്‍ അംബേദ്കര്‍ ചൂണ്ടിക്കാട്ടി.
ദളിത് ഹിന്ദുക്കള്‍ മുസ്ലിങ്ങളിലോ മുസ്ലിം ലീഗിലോ വിശ്വസിക്കുന്നത് മരണതുല്യമാണെന്ന് തുറന്നടിച്ചു. മുന്നോക്ക ജാതിക്കാരോടുള്ള എതിര്‍പ്പ് കാരണം മുസ്ലിങ്ങളുമായി ചേരുന്നതിനെതിരെ പാക്കിസ്ഥാനിലെയും ഹൈദരാബാദിലെയും ദളിത് ഹിന്ദുക്കള്‍ക്ക് അദ്ദേഹം നിരന്തരം മുന്നറിയിപ്പ് നല്കി.
1947 നവംബര്‍ 28ന് അംബേദ്കര്‍ ‘ദ ഫ്രീ പ്രസ് ജേര്‍ണലി’ല്‍ എഴുതി. ”പാക്കിസ്ഥാനില്‍ അകപ്പെട്ടിരിക്കുന്ന പട്ടിക ജാതിക്കാര്‍ അവര്‍ക്ക് സാധ്യമായ എല്ലാ വഴിയുപയോഗിച്ചും ഇന്ത്യയിലെത്തണമെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പാക്കിസ്ഥാനിലെയോ ഹൈദരാബാദിലെയോ പട്ടിക ജാതിക്കാര്‍ മുസ്ലിങ്ങളിലോ മുസ്ലിം ലീഗിലോ വിശ്വാസമര്‍പ്പിക്കുന്നത് മരണതുല്യമാണ്. ഹിന്ദുക്കളെ ഇഷ്ടമല്ലെന്നതിനാല്‍ മുസ്ലിങ്ങളെ സൗഹൃത്തിലാകാന്‍ ശ്രമിക്കുന്നത് ശീലമായി മാറിയിരിക്കുകയാണ്. ഇത് തെറ്റായ ചിന്താഗതിയാണ്”. ”മുസ്ലിങ്ങളില്‍ സാഹോദര്യമുണ്ട്. എന്നാല്‍ അത് മാനവരാശിയുടെ സാര്‍വ്വദേശീയ സാഹോദര്യ മനോഭാവവുമായി യോജിക്കുന്നതല്ല. മുസ്ലിങ്ങള്‍ മാത്രം തമ്മിലാണ് സാഹോദര്യം. അതിനുള്ളിലുള്ളവര്‍ക്ക് മാത്രമാണ് ഇതിന്റെ ഗുണം. പുറത്തുള്ളവര്‍ ശത്രുക്കള്‍ മാത്രമാകുന്നു”. ‘പാക്കിസ്ഥാന് ഓര് പാര്ട്ടീഷന് ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ അംബേദ്കര്‍ തുറന്നെഴുതി. മുസ്ലിങ്ങള്‍ക്ക് ഹിന്ദുവെന്നാല്‍ കാഫിറുകളാണ്. കാഫിറുകള്‍ ബഹുമാനത്തിന് അര്‍ഹരല്ല. അതുകൊണ്ടാണ് കാഫിറുകള്‍ (മുസ്ലിം ഇതരര്‍) ഭരിക്കുന്ന രാജ്യത്തെ ‘ദാറുല്‍ ഹര്‍ബ്’ (യുദ്ധഭൂമി) ആയി അവര്‍ കാണുന്നത്. ഏത് വിധേനയും പിടിച്ചെടുത്ത് ‘ദാറുല്‍ ഇസ്ലാം’ (മുസ്ലിങ്ങളുടെ രാജ്യം) ആക്കേണ്ടതാണത്. മുസ്ലിങ്ങള്‍ ഒരിക്കലും ഹിന്ദുവോ മുസ്ലിം ഇതര ഭരണാധികാരികളെയോ അംഗീകരിക്കില്ലെന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ല. അദ്ദേഹം വിശദീകരിച്ചു.
കോണ്‍ഗ്രസ്സിന്റെയും നെഹ്റുവിന്റെയും മുസ്ലിം പ്രീണന നടപടികളെയും ദളിതരോടുള്ള താത്പര്യക്കുറവിനെയും അംബേദ്കര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.
1951 ഒക്ടോബറില്‍ ജുലന്ദറില്‍ നടന്ന പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു, ”കോണ്‍ഗ്രസ്സിന്റെ ഹൃദയത്തില്‍ പട്ടികജാതിക്കാര്‍ക്ക് സ്ഥാനമില്ല. നെഹ്റുവിന് മുസ്ലിം മാനിയ ബാധിച്ചിരിക്കുകയാണ്. പട്ടികജാതിക്കാരോട് കരുണയില്ലാതായിരിക്കുന്നു”. (ഡോ. അംബേദ്കര്‍: ലൈഫ് ആന്‍ഡ് മിഷന്. ധനഞ്ജയ് കീര്‍ പേജ് 438).
പ്രതികരിക്കാൻ ഇവിടെ എഴുതുക: