കൊച്ചി: ഡിസൈനിങ് നിര്‍മാണ രംഗങ്ങളിലെ വ്യത്യസ്ത മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് നല്കുന്ന ‘ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സ് ’19-ആര്‍ക്കിടെക്ചറല്‍ പ്രോഡക്റ്റ് ഓഫ് ദി ഇയര്‍’ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ചടങ്ങില്‍ മുതിര്‍ന്ന ആര്‍ക്കിടെക്ടുകളും അകത്തളാലങ്കാര വിദഗ്ധരും സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പി.കെ. ശശിധരന്-സെറ സാനിറ്ററി വെയര്‍ (സാനിറ്ററി വെയര്‍), വി. പരമേശ്വരന്-വാട്ടര്‍ ടെക്ക് (പൈപ്പ്സ് & ഫിറ്റിങ്സ്), എസ്റ്റസ് ജോസ്-സെറ സെനേറ്റര്‍ കുസിന്‍ (മോഡുലാര്‍ കിച്ചന്), സന്ദീപ് സ്പാല്‍-സണ്‍ബ്ലേസ് അപ്ലയന്‍സസ് (കിച്ചന് അപ്ലയന്‍സസ് ആന്‍ഡ് ആക്സസറീസ്), ജയദീപ് നരസിംഹന്-സെറ ടൈല്‍സ് (ടൈല്‍സ്), ഹരീഷ് ഹൊലലു -സെയിന്റ് ഗോബെയ്ന്‍ ഷിംഗിള്‍സ് (റൂഫിങ് മെറ്റീരിയല്‍സ്), ഷഹീസ് മഠപ്പുരയില്‍-ഷെറോ പ്ലൈ (പ്ലൈവുഡ്സ്) എന്നിവര്‍ ബ്രാന്‍ഡുകളെ പ്രതിനിധീകരിച്ച് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ആര്‍ക്കിടെക്റ്റുകളായ രമേഷ് തരകന്, ജി. ശങ്കര്‍, ആര്. കെ രമേഷ്, എസ്. ഗോപകുമാര്‍, ജോസ് കെ. മാത്യു, ജെഫ് ആന്റണി, സുധീര്‍ ബാലകൃഷ്ണന് എന്നിവരാണ് പുരസ്കാരങ്ങള്‍ നല്‍കിയത്.
പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ഹരിനായര്‍ (സിഇഒ, പ്രൊഫസര്‍, സാവന്ന കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍, യുഎസ്) മുഖ്യപ്രഭാഷണം നടത്തി. പുരസ്കാര ജേതാക്കളായ ബ്രാന്‍ഡ് പ്രതിനിധികളെ പങ്കെടുപ്പിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ ആര്‍ക്കിടെക്ട് കുര്യന് എബ്രഹാം മോഡറേറ്ററായിരുന്നു. ഐഐഐഡി ഫൗണ്ടേഷന് ഡേ ആഘോഷവും പുരസ്കാര നിശയുടെ ഭാഗമായി നടന്നു. ഐഐഐഡിയുടെ ദേശീയ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയായ ആര്‍ക്കിടെക്ട് ജബീന്‍ എല്‍. സക്കറിയാസിനെ (ചീഫ് ആര്ക്കിടെക്ട്്, ജബീന്‍ സക്കറിയാസ് ആര്‍ക്കിടെക്ട്സ്, കൊച്ചി), ആര്‍ക്കിടെക്ട് എല്‍. ഗോപകുമാര്‍ ആദരിച്ചു. പുരസ്കാരദാനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കോഫീ ടേബിള്‍ ബുക്കിന്റെ പ്രകാശനം ആര്‍ക്കിടെക്ടുകളായ ജബീന്‍ എല്‍. സക്കറിയാസ്, പ്രൊഫ. മനോജ് കുമാര്‍ കിണി (പ്രിന്‍സിപ്പല്‍ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, കൊല്ലം) എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു. ആര്‍ക്കിടെക്ട് എല്‍. ഗോപകുമാര്‍, ഡോ. രമ എസ് കര്‍ത്ത, സി.കെ.കെ. നായര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: