മലയാളികളുടെ പ്രിയനടന് ദുല്‍ഖര്‍ സല്‍മാന്റെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ഫാന്‍സ് പേജുകളിലും മറ്റും നിരവധി പേരാണ് ദുല്‍ഖറിനും ഭാര്യ അമാല്‍ സൂഫിയയ്ക്കും ആശംസകള്‍ അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ദുല്‍ഖര്‍ എട്ടാം വിവാഹ വാര്‍ഷികത്തില്‍ പ്രണയാര്‍ദ്രമായ കുറിപ്പ് പങ്കുവെച്ചാണ് ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്നത്.
തന്റെ ജീവിതത്തെ ഇത്രയധികം മുമ്പോട്ടു കൊണ്ടുപോയതിനും നല്ല അമ്മയും അമ്മായിയും സ്നേഹമുള്ള ഭാര്യയും ആയതിനും അമാലിന് നന്ദി അറിയിച്ച ദുല്‍ഖര്‍ തന്റെ സ്വഭാവത്തിലെ ഏറ്റവും മികച്ചത് പ്രകടിപ്പിക്കാന്‍ കാരണമായതും അമാല്‍ തന്നെ ആണെന്നും ഫേസ്ബുക്കില്‍ കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രവും ദുല്‍ഖര്‍ പങ്കുവെച്ചു.
2011 ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. 2017ലാണ് ഇവരുടെ മകള്‍ മറിയം ജനിച്ചത്. ദുല്‍ഖറിനൊപ്പം തന്നെ സാമൂഹിക മാധ്യമങ്ങളുടെ പ്രിയങ്കരിയാണ് മറിയവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: