ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തില്‍ മമ്മൂട്ടി സ്ത്രൈണ ഭാവത്തിലെത്തി മനോഹരമാക്കിയ ഗാനത്തിന്റെ വീഡിയോ പുറത്ത്. പീലിത്തിരുമുടി എന്നുതുടങ്ങുന്ന ഗാനത്തിലൂടെയാണ് ലാസ്യഭാവത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഗാനം രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. എം. ജയചന്ദ്രന്റെ സംഗീതത്തില്‍ യേശുദാസാണ് ഗാനം പാടിയിരിക്കുന്നത്.
ചരിത്ര പശ്ചാത്തലത്തില്‍ എം. പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകംതന്നെ 100 കോടി ക്ലബ്ബില്‍ ഇടംനേടിയിട്ടുണ്ട്. പുറത്തിറങ്ങി രണ്ടാം നാള് മാമാങ്കം തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റിലും ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടത് ആന്റി പൈറസി സെല്ലിനെ വരെ ഞെട്ടിച്ചിരുന്നു. തമിഴ് റോക്കേഴ്സ് സൈറ്റിന്റെ അഡ്മിനേയും കൂട്ടാളികളെയും പിടികൂടിയെന്ന് കേരളാ പോലീസ് അവകാശപ്പെടുമ്പോഴും വെബ്സൈറ്റിന്റെ പ്രവര്‍ത്തനം പൂര്‍വാധികം ശക്തിയോടെ തുടരുകയാണ്.
റോക്കേഴ്സിന്റെ പേരിലുള്ള ഏതെങ്കിലും ഡൊമെയിന് നിരോധിച്ചാല്‍ അടുത്ത ഡൊമെയിനില്‍ സിനിമകള്‍ ലോഡ് ചെയ്യുമെന്നതാണ് ആന്റി പൈറസി സെല്ലിനെ കുഴയ്ക്കുന്നത്. പലപ്പോഴും റിലീസിന്റെ അന്നുതന്നെ സിനിമ പുറത്തുവിടുമെന്ന് സിനിമാ പ്രവര്‍ത്തകരെയും നിയമസംവിധാനത്തെയും വെല്ലുവിളിച്ചതിന് ശേഷം സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുന്ന രീതിയാണ് തമിഴ് റോക്കേഴ്സ് പിന്തുടരുന്നത്. എന്നാല്‍ മാമാങ്കത്തെ ഇത് കാര്യമായി ബാധിച്ചിട്ടില്ലെന്നതാണ് ചിത്രത്തിന്റെ വിജയം കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: