ചെന്നൈ: ദക്ഷിണേന്ത്യന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ പ്രിയങ്ക ബാനര്‍ജിയും ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി. സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളില്‍ നിന്ന് ബോളിവുഡിലേക്ക് കടക്കാനൊരുങ്ങുകയാണ്. പ്രിയങ്ക. ഓണ്‍ലൈന്‍ തട്ടിപ്പിനെ പറ്റി പ്രിയങ്ക നല്കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ- ഒരു ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റ് വഴി പ്രിയങ്ക ശീതള പാനീയം ബുക്ക് ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ ഒരാള്‍ പ്രിയങ്കയെ ഫോണില്‍ ബന്ധപ്പെട്ടു. ശീതള പാനീയത്തിന്റെ ഓര്‍ഡര്‍ സ്വീകരിച്ചു എന്നും പണം ക്രെഡിറ്റ് ചെയ്താല്‍ മാത്രമേ ഡെലിവറി ചെയ്യൂ എന്നും വ്യക്തമാക്കി.
ഇതോടെ, അയാള്‍ ആവശ്യപ്പെട്ട തരത്തില്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറി. ഉടന്‍ തന്നെ അക്കൗണ്ടില്‍ നിന്ന് 22,000 രൂപ നഷ്ടപ്പെട്ടു. കുറച്ചുനേരത്തിനു ശേഷം അയാള്‍ വീണ്ടും ബന്ധപ്പെടുകയും പണം അബദ്ധത്തില്‍ പിന്‍വലിക്കുകയായിരുന്നെന്നും തിരിച്ചിടാന്‍ വേണ്ടി ഗൂഗിള്‍ പേയുടെ വിശദാംശങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടു. ഈ വിവരങ്ങള്‍ പ്രിയങ്ക കൈമാറിയതോടെ അക്കൗണ്ടില്‍ നിന്നു വീണ്ടും 12,000 രൂപ കൂടി നഷ്ടപ്പെട്ടു. പ്രിയങ്കയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ച് പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: