മോഹന്‍ലാല്‍ നായകനായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ബിഗ് ബ്രദറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. അസാധാരണ പൂര്‍വ കാലമുള്ള ഒരു സാധാരണ മനുഷ്യന് എന്ന തലക്കെട്ടോടെയാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന്റെ സഹോദരന് അര്‍ബാസ് ഖാന് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. വേദാന്തം എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. ദേവന്, അനൂപ് മേനോന്, വിഷ്ണു ഉണ്ണികൃഷ്ണന്, സരജാനോ ഖാലിദ്, സിദ്ദിഖ്, ടിനി ടോം, മിര്‍ന, ഇര്‍ഷാദ്, ജനാര്ദ്ദനന്, ഹണി റോസ്, സത്ന റ്റൈറ്റസ്, ദിനേശ് പണിക്കര്‍ തുടങ്ങീ വന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. ബാംഗ്ലൂര്‍, മൈസൂര്‍, മംഗലാപുരം, എറണാകുളം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്.
എസ്.ടാക്കീസ്, ഷമന്‍ ഇന്റര്‍നാഷണല്‍, വൈശാഖാ സിനിമ, കാര്‍ണിവല്‍ മൂവി നെറ്റവര്‍ക്ക് എന്നിവയുടെ ബാനറില്‍ സംവിധായകന് സിദ്ദിഖ്, ജെന്‍സോ ജോസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയക്കല്‍, വൈശാഖ് രാജന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 32 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകന് സിദ്ദിഖ് തന്നെയാണ് തിരക്കഥ തയ്യാറക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്കിയിരിക്കുന്നു. ജിത്തു ദാമോദര്‍ ക്യാമറയും ഗൗരിശങ്കര്‍ എഡിറ്റിംങും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത് എസ് ടാക്കീസും കാര്‍ണിവല്‍ മൂവി നെറ്റ്വര്ക്കും ചേര്‍ന്നാണ്. ചിത്രം അടുത്തവര്‍ഷം ജനുവരിയില്‍ തീയറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: