കേന്ദ്ര സര്‍ക്കാര്‍ ലോകസഭയിലും രാജ്യസഭയിലും പാസ്സാക്കി, രാഷ്ട്രപതി ഒപ്പിട്ട, പൗരത്വ ഭേദഗതി ബില്ലിനെതിരെ വളരെ ചെറിയ വിഭാഗം നടത്തിവരുന്ന അക്രമ സമരം എന്തിനുള്ളതാണെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെയും ബിജെപിയെയും തോല്‍പ്പിക്കാനാകാത്തവര്‍ ഇപ്പോള്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. നാട്ടില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടത്തിവരുന്നത്. അതിനായി സമഗ്രമേഖലകളിലുമുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നു. പൗരത്വ ബില്‍ നടപ്പിലായാല്‍ മുസ്ലീങ്ങളെല്ലാം നാടുവിടേണ്ടിവരുമെന്ന് പ്രചരിപ്പിക്കുന്നു.
പൗരത്വ ഭേദഗതി ബില്ലിനു ശേഷം ദേശീയ പൗരത്വ രജിസ്റ്റര്‍ വരുമെന്നും എല്ലാവരുടെയും പൗരത്വം പരിശോധിക്കപ്പെടുമെന്നുമാണ് മറ്റൊരു പ്രചാരണം. ഈ ബില്ലും രജിസ്റ്ററുമൊന്നും ഭാരതപൗരന്മാരെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും അസത്യ പ്രചരണക്കാര്‍ അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മുഴുവന്‍ ജനങ്ങളുടെയും മനസ്സില്‍ ഭീതി സൃഷ്ടിക്കുക മാത്രമാണവരുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിട്ട് നേട്ടംകൊയ്യാനുള്ള തന്ത്രം. ആടുകളെ കൂട്ടിമുട്ടിച്ച് രക്തംകുടിക്കുന്ന കുറുക്കനെ പോലെയാണവര്‍. കോണ്‍ഗ്രസും ഇടതുപക്ഷമുള്‍പ്പെടെയുള്ള ഈര്‍ക്കില്‍ പാര്‍ട്ടികളുമാണതിന് നേതൃത്വം നല്‍കുന്നത്. അവര്‍ വിരിച്ച വലയില്‍ മനഃപ്പൂര്‍വ്വമായോ അല്ലാതെയോ രാജ്യത്തെ സാംസ്കാരിക പ്രവര്‍ത്തകരും സിനിമാക്കാരും വീണുപോയിരിക്കുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള കേരളത്തിലെയടക്കം സിനിമാക്കാരുടെയും സാംസ്കാരികനായകരുടെയും പ്രതിഷേധം ബിജെപി വിരുദ്ധതയോ അതിനു കുടപിടിക്കലോ ആണ്.
ഒരുമയെ തകര്‍ക്കുന്ന ഏതിനെയും നിരുത്സാഹപ്പെടുത്തണമെന്നാണ് നടന് മമ്മൂട്ടിയുടെ പ്രതികരണം. ആരാണിവിടെ ഒരുമയെ തകര്‍ക്കുന്നത്. ഒരുമയെ തകര്‍ക്കുന്ന തരത്തിലുള്ള കലാപമല്ലെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ പ്രസ്താവന രാജ്യത്ത് കലാപം ആളിക്കത്തിക്കാനെ ഉപകരിക്കൂ. വാളയാറില്‍ ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലചെയ്തപ്പോഴോ അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നപ്പോഴോ ഈ താരം പ്രതികരിച്ചില്ല. എന്തിന്, കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ നടുക്കുന്ന രണ്ട് സംഭവങ്ങള്‍ താരം കണ്ടതേയില്ല. തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രത്തിനു വളരെയടുത്താണ് വിശപ്പടക്കാന്‍ ഒരു കുട്ടി മണ്ണുവാരിത്തിന്നത്. ഒരു നേരത്തെ ആഹാരത്തിനു ഗതിയില്ലാതെ ഒരമ്മ മക്കളുമായി സമൂഹത്തിനു മുന്നില്‍ കൈനീട്ടിനിന്നത്. അപ്പോള്‍ ഈ താരവും ഒപ്പം പ്രതികരിച്ച താരങ്ങളും എവിടെപ്പോയി. ഉത്തരേന്ത്യയില്‍ നടക്കുന്ന സംഭവങ്ങളേക്കാള്‍ ദാരുണമായല്ലേ, തിരുവനന്തപുരത്ത് ഒരു ചെറുപ്പക്കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. വടക്കേ ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരില്‍ പ്രതികരിക്കുകയും രാജ്യം അപകടത്തിലെന്ന് കരയുകയും ചെയ്യുന്ന മെഗാസ്റ്റാറും മകനുമടക്കമുള്ള സിനിമാക്കാര് അപ്പോള്‍ എവിടെപ്പോയിരുന്നു?. എങ്ങനെ പ്രതികരിക്കുമല്ലേ, ഭരിക്കുന്നത് പിണറായി വിജയനല്ലേ. നമ്മുടെ സ്വന്തം ആളല്ലേ.
യുവതാരം വിനീത് ശ്രീനിവാസന് പ്രതികരിച്ചത് ‘നിങ്ങള്‍ക്കവര്‍ ന്യൂനപക്ഷം, ഞങ്ങള്‍ക്ക് സ്വന്തം സഹോദങ്ങള്‍’ എന്നാണ്. അവരെ ന്യൂനപക്ഷങ്ങളായി കാണരുതെന്നാണോ താരം പറയുന്നത്? അവര്‍ ന്യൂപക്ഷങ്ങള്‍ തന്നെയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളായി കണ്ട് എല്ലാ സഹായങ്ങളും അവകാശങ്ങളും അവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ തന്നെ നല്കിക്കൊണ്ടിരിക്കുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പും പ്രത്യേക ബജറ്റ് വിഹിതവും സംവരണവുമെല്ലാം അവര്‍ക്ക് നല്കി വരുന്നു. പിന്നെന്തുകൊണ്ട് ന്യൂനപക്ഷങ്ങളാണെന്ന് പറയുന്നതില്‍ അപമാനിതരാകണം. അങ്ങനെയെങ്കില്‍ ഈ ആനുകൂല്യങ്ങളെല്ലാം വേണ്ടാന്നു വയ്ക്കുകയല്ലെ നല്ലത്.
നടന്മാരായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, കുഞ്ചാക്കോ ബോബന്, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്, സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്, ഷൈന്‍ ടോം ചാക്കോ, ആന്റണി വര്‍ഗീസ് എന്നിവരും നടിമാരായ പാര്‍വതി തിരുവോത്ത്, അമല പോള്‍, ഗീതു മോഹന്‍ദാസ്, റിമാ കല്ലിങ്കല്‍, രജിഷ വിജയന്, അനശ്വര രാജന് ഉള്‍പ്പെടെയുള്ളവര്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് രംഗത്തെത്തിയവരാണ്. ആഷിഖ് അബുവിന്റെയും റീമാകല്ലിങ്കലിന്റെയുമെല്ലാം അജണ്ട നേരത്തെ തന്നെ വ്യക്തമാണ്. ഇപ്പോള്‍ മമ്മൂട്ടിയും ദുല്‍ഖറും മറ്റുചിലരും അവര്‍ക്കൊപ്പം കൂടിയിരിക്കുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യം അപകടത്തിലായെന്ന് പ്രചിരിപ്പിച്ച് തന്റെ വര്‍ഗീയ അജണ്ട വ്യക്തമാക്കിയ ആളാണ് ആഷിഖ് അബു. താന്‍ ഇടതുപക്ഷമാണെന്ന് ധ്വനിപ്പിക്കുകയും, എന്നാല്‍ തന്റെ പക്ഷം ഏതെന്ന് വളരെ വ്യക്തമായി മനസ്സിലാക്കിക്കുകയും ചെയ്യുന്നയാളാണ് അദ്ദേഹം. അഞ്ചുവര്‍ഷം കഴിഞ്ഞ് വലിയ ഭൂരിപക്ഷത്തില്‍ വീണ്ടും നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും കെട്ടുപൊട്ടിച്ച് പുറത്തു ചാടിയിരിക്കുന്നു. പൗരത്വ ബില്ലിനെതിരായ പ്രതികരണം വ്യക്തമാക്കുന്നത് അതാണ്.
പ്രതികരണ തൊഴിലാളികളായി രംഗത്തുവന്ന എല്ലാവര്ക്കും പൗരത്വ ബില്ലും പൗരത്വ രജിസ്റ്ററും എന്താണെന്ന് പോലുമറിയില്ല. അന്ധന് ആനയെ കണ്ടതുപോലെയാണ് പലര്‍ക്കും ഈ ബില്ല്. എതിര്‍ത്ത് രംഗത്തുവന്നാല്‍ ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യമാണവര്‍ക്ക് മുഖ്യം. ടിനി ടോം എന്ന നടന് പ്രധാനമന്ത്രിയെ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയിരിക്കുന്നു. മറ്റുള്ളവരുടെ തിരക്കഥയനുസരിച്ച് സിനിമയിലഭിനയിക്കുന്ന താരങ്ങള്‍ ഇവിടെയും അതുതന്നെ ചെയ്തു. ഗൂഢലക്ഷ്യങ്ങളുള്ള ചിലര്‍ തിരക്കഥ തയ്യാറാക്കി അവതരിപ്പിച്ചപ്പോള്‍ കുറച്ചു പേരെങ്കിലും അതില്‍ പെട്ടുപോയി എന്നുവേണം കരുതാന്‍.
ഒരു ഭാരതീയനും പൗരത്വബില്‍ ഭീഷണിയല്ല. ആരും നാടുവിടേണ്ടിയും വരില്ല. ആസാമില്‍ നടക്കുന്ന പ്രതിഷേധം ഒരാള്‍ക്കും പൗരത്വം കൊടുക്കരുതെന്നാവശ്യപ്പെട്ടാണ്. വടക്കു കിഴക്ക് സംസ്ഥാനങ്ങളിലെല്ലാം അതാണവസ്ഥ. ലോകത്തൊരു രാജ്യവും നുഴഞ്ഞുകയറ്റക്കാരെയും രേഖകളില്ലാതെ താമസിക്കുന്നവരെയും ആ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ല. ഗള്‍ഫില്‍ നിന്ന് പൊതുമാപ്പ് നല്കി നാടുകടത്തുന്നവരുടെ വാര്‍ത്തകള്‍ ധാരാളമായി നമുക്കറിയാനാകുന്നുണ്ട്. ഗള്‍ഫില്‍ അവര്‍ക്ക് പൗരത്വം നല്കി പാര്‍പ്പിക്കുന്നില്ലല്ലോ. എല്ലാരാജ്യങ്ങളും നുഴഞ്ഞുകയറ്റക്കാരെ തടവിലിടുകയും ശിക്ഷിക്കുകയുമാണ്. ചില ഇസ്ലാമിക രാജ്യങ്ങള്‍ നുഴഞ്ഞുകയറ്റക്കാരെ വെടിവച്ചു കൊല്ലും. ഭാരതം മാത്രം അവരെ പൗരത്വം നല്കി ആദരിക്കണമെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കാനാകും. പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറുന്ന മുസ്ലീങ്ങള്‍ കൂടുതലും തീവ്രവാദികളാണ്. രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനം നടത്താനുറച്ചാണവരെത്തുന്നത്. അവര്‍ക്കെല്ലാം പൗരത്വം നല്‍കണമെന്ന് ഏതു മഹാനടന് പറഞ്ഞാലും അംഗീകരിക്കേണ്ടതില്ല. രാജ്യത്തിന്റെ സുരക്ഷിതത്വമാണ് പ്രധാനം. സുരക്ഷിതത്വം ഉണ്ടെങ്കിലേ ഒരുമയോടെ ജീവിക്കാനൊക്കൂ. ഇസ്ലാമിക് സ്റ്റേറ്റിന് ആധിപത്യമുള്ള രാജ്യത്തു പോയി മമ്മൂട്ടിക്കോ, പൃഥ്വിരാജിനോ, പാര്‍വ്വതിക്കോ ഒന്നും വലിയ അഭിനേതാക്കളായി വിലസാനൊക്കില്ല. ഭാരതം സുരക്ഷിതമായതിനാലാണതിനു കഴിയുന്നതെന്ന ഓര്‍മയാണുണ്ടാകേണ്ടത്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തരായ ഇടതുപക്ഷവും കോണ്‍ഗ്രസും വര്‍ഗ്ഗീയ ശക്തികളെ ഒപ്പം ചേര്‍ത്ത് ജനശ്രദ്ധ ആകര്‍ഷിക്കാനായി മാത്രം നടത്തിയ അക്രമങ്ങളാണ് രാജ്യമെങ്ങും നടക്കുന്നതെന്ന് വ്യക്തമാണ്. രാജ്യത്തെ ശിഥിലപ്പെടുത്തുകയാണവരുടെ ലക്ഷ്യം. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പോലെയുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണിതിനു പിന്നില്‍. നമ്മുടെ നാട്ടിലെ കലാകാരന്മാരും സിനിമാ പ്രവര്‍ത്തകരും അവര്‍ക്കൊപ്പം നില്ക്കണമോ എന്ന് തീരുമാനിക്കണം. എന്തുവന്നാലും ബിജെപി സര്‍ക്കാരിനെ ഏതു ഹീനമാര്‍ഗത്തിലും താഴെയിറക്കും എന്ന് ഉറച്ചവരെ തിരുത്താനാകില്ല. എന്നാല്‍, അസത്യപ്രചാരണങ്ങളില്‍ പെട്ടുപോകുന്നവര്‍ തിരിച്ചറിയണം. അത് സിനിമാക്കാരായാലും സാംസ്കാരിക പ്രവര്‍ത്തകരായാലും. അന്ധന് ആനയെ കണ്ടിട്ട്, അനയിന്നതാണെന്ന് വര്‍ണിക്കുകയല്ല വേണ്ടത്. പൗരത്വ ബില്‍ ഒരിക്കലെങ്കിലും വായിക്കണം. ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം കലാപത്തിനുള്ള മനപ്പൂര്‍വ്വമായ ശ്രമങ്ങളാണെന്ന് അപ്പോള്‍ മനസ്സിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: