തിരുവനന്തപുരം : ഷെയിന്‍ നിഗത്തിന്റെ സിനിമ വിലക്കിന് പരിഹാരം കാണാന്‍ ചേരാനിരുന്ന താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. അമ്മയുടെ അധ്യക്ഷന്‍ നടന് മോഹന്‍ലാല്‍ സ്ഥലത്തില്ലാത്തതിനാളാണ് യോഗം മാറ്റിവെക്കേണ്ടി വന്നത്. ഈ മാസം 22നായിരുന്നു ഷെയിന്‍ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായുള്ള നിര്‍ണായക യോഗം ചേരാനിരുന്നത്.
ഷെയിന്റെ സിനിമ പ്രവേശനം അനിശ്ചിതമായി നീളുകയാണ്. അന്താരാഷ്ട്ര ചലചിത്രമേളയില്വെച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെയാണ് അയഞ്ഞു വന്നിരുന്ന തര്‍ക്കം വീണ്ടും മുറുകിയത്. അതിരുവിട്ട പരാമര്‍ശത്തില്‍ ഷെയിന്‍ ഖേദം പ്രകടിപ്പിച്ചുവെങ്കിലും ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സിനിമാ സംഘടനകള്‍ വിമുഖത കാണിച്ചിരുന്നു.
ഷെയിന്‍ വിഷയത്തില്‍ നേരിട്ട് ഒരു ചര്‍ച്ചകളും മുന്‍കൈ എടുത്തില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പറഞ്ഞിരുന്നു. അമ്മയുടെ തീരുമാനം അറിഞ്ഞ ശേഷം മാത്രമേ ഷെയിന്‍ നിഗം വിഷയത്തില്‍ തീരുമാനം എടുക്കുകയുള്ളുവെന്നും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: