തീയറ്ററുകളില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച മലയാളം ഫാമിലി ബ്ലോക്ക്ബസ്റ്റര്‍ ദൃശ്യത്തിന് ശേഷം സംവിധായകന് ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. രാം എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് വിജയ കൂട്ടുകെട്ട് വീണ്ടും സ്ക്രീനിലേക്ക് എത്തുന്നത്. മോഹന്‍ലാലാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. 2020 ഓണത്തിന് ചിത്രം തീയറ്ററുകളില്‍ എത്തും.
അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ്.പി. പിള്ളയും സുധന്.എസ്. പിള്ളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പിക്ചറും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.
സിദ്ദിഖിന്റെ ബിഗ് ബ്രദര്‍, പ്രിയദര്‍ശന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: