സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ദര്‍ബാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെന്റിംഗില്‍ ഒന്നാമത് നില്ക്കുന്ന വീഡിയോക്ക് മണിക്കൂറുകള്‍ കൊണ്ട് 60 ലക്ഷത്തിലധികം വ്യൂവ് ആണ് ലഭിച്ചിരിക്കുന്നത്. ലൈക്കാ പ്രൊഡക്ഷന്റെ ചാനലിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
ബോളിവുഡ് സൂപ്പര്‍താരം സുനില്‍ ഷെട്ടിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. മുംബൈയിലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനായി ചിത്രത്തില്‍ എത്തുന്ന രജനീകാന്തിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍ താരയാണ്. മലയാളിയായ നിവേദിത തോമസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
ലൈക്ക പ്രൊഡക്ഷന്റെ ബാനറില്‍ അല്ലിരാജ സുഭാസ്കരനാണ് ദര്‍ബാര്‍ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് അനിരുദ്ദ് രവിചന്ദറാണ്. സന്തോഷ് ശിവനാണ് ചിത്രത്തില്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ജനുവരി 10 ന് ചിത്രം തീയറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: