മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന മന്ത്രമാണ് സ്വാമി ശരണം. പ്രാര്‍ഥനാ നിര്‍ഭരമായ ഈ ശബ്ദം ധര്‍മശാസ്താവിന്റെ ആരാധനയ്ക്ക് കീര്‍ത്തിതമാണെന്നും ഋഷിമാരും ഗുരുക്കന്മാരും നിര്ദേശിച്ചതുമാണെന്നുമാണ് വിശ്വാസം.
‘ഋഷിപ്രോക്തം തു പൂര്‍വാണം
മഹാത്മാനാം ഗുരോര്‍മതം
സ്വാമിശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം’
ഇതാണ് സ്വാമിമന്ത്രത്തിന്റെ പൊരുള്‍. അയ്യപ്പഭക്തന്മാര് പരസ്പരം കാണുമ്പോഴും അയ്യപ്പനെ പറ്റി എന്തു ചിന്തിക്കുമ്പോഴും ആദ്യം വരുന്ന വാക്കാണ് ‘സ്വാമി ശരണം.’ ഇതിലെ ‘സ്വാ’ എന്ന പദം ഉച്ചരിക്കുന്ന മാത്രയില്‍ പരബ്രഹ്മത്താല്‍ തിളങ്ങുന്ന ആത്മബോധമാണ് പ്രതിഫലിക്കുക. ‘മ’ ശിവനേയും ‘ഇ’ ശക്തിയേയും സൂചിപ്പിക്കുന്നു. ഇവ രണ്ടും ചേര്‍ന്ന ‘മി’ ശിവശക്തി സാന്നിധ്യമാണ്. ‘ശരണം’ എന്ന വാക്കിലെ ആദ്യാക്ഷരമായ ‘ശ’ ഉച്ചാരണമാത്രയില് തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ.് അഗ്നിയെ ജ്വലിപ്പിക്കുന്ന ‘ര’ ജ്ഞാനത്തെ സൂചിപ്പിക്കുന്നു. ‘ണം’ ശബ്ദം എല്ലാത്തിനും ദൈവികത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു.
ഭക്തരില്‍ എളിമ വിരിയിക്കുന്ന വാക്കാണ് സ്വാമി ശരണം. സത്യമായ പതിനെട്ടാംപടി കയറി ഹരിഹരാത്മജനെ കാണാന്‍ എത്തുന്ന ഭക്തന് വിനയമുള്ളവനും അഹന്തവെടിഞ്ഞവനുമാകണം. അതാണ് ‘സ്വാമി ശരണം’ വിളിയുടെ പൊരുള്‍.
9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക: