പ്രശസ്ത മലയാളം-ഹിന്ദി സംവിധായകനായ പ്രിയദര്‍ശന്റേയും 80കളിലെ മലയാളത്തിന്റെ പ്രിയനടി ലിസ്സിയുടേയും വിവാഹം നടന്നിട്ട് ഇന്ന് 29 വര്‍ഷം തികയുകയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹ ബന്ധം വേര്‍പ്പെടുത്തിയെങ്കിലും ഇരുവരുടേയും വിവാഹ ഓര്‍മകള്‍ പങ്കുവെക്കുകയാണ് പ്രിയദര്ശന്. ഓര്‍മകള്‍ക്ക് മരണമില്ല.. ഡിസംബര്‍ 13, 1990 എന്ന അടിക്കുറിപ്പോടെ വിവാഹത്തിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രിയന്.
വളരെകാലത്തെ പ്രദര്‍ശനത്തിന് ശേഷം 1990 ല്‍ വിവാഹിതാരായ ലിസ്സിയും പ്രിയദര്‍ശനും 2014 ല്‍ വിവാഹമോചിതരാകുകയായിരുന്നു. കല്യാണി പ്രിയദര്ശന്, സിദ്ദാര്‍ഥ് എന്നിവരാണ് മകള്‍. തെലുങ്കില്‍ അരങ്ങേറിയ കല്യാണിയുടെ തമിഴ്, മലയാള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി ഒരുങ്ങുകയാണ്.
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ അറബി കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ മോഹന്‍ ലാലിനും മകന് പ്രണവ് മോഹന്‍ലാലിനൊപ്പവും പ്രധാനവേഷത്തില്‍ കല്യാണി എത്തുന്നു. ചിത്രം 2020 മാര്‍ച്ച് 19 ന് തീയറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: