ബോളിവുഡ് സിനിമാ ആസ്വാദകരും ക്രിക്കറ്റ് ആരാധകരും ഒരുപോലെ ആഘോഷിച്ച വിവാഹം ഏതാണ് എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും ബോളിവുഡ് താരം അനുഷ്കാ ശര്‍മയുടേയും വിവാഹമാണത്.
മൈതാനത്തില്‍ വിരാട് പാഡണിഞ്ഞ് നില്ക്കുമ്പോള്, ക്യാമറ കണ്ണുകള്‍ ഗ്യാലറിയില്‍ ഇരിക്കുന്ന അനുഷ്കയിലേക്ക് കൂടി തിരിയും. ടീമിന്റെ വിദേശ പര്യടനങ്ങളില്‍ അനുഗമിക്കാറുള്ള അനുഷ്കയെക്കുറിച്ചായിരുന്നു ഒരുകാലത്ത് വാര്‍ത്തകള്‍ മുഴുവന്‍. ധാരാളം പരസ്യ ചിത്രങ്ങളിലും വിരുഷ്ക ദമ്പതികള്‍ ഒരുമിച്ച് അഭിനയിച്ചു. എന്നാല്‍ വാര്‍ത്ത ഇപ്പോള്‍ അതൊന്നുമല്ല. രണ്ടാം വിവാഹ വാര്‍ഷിക ദിനമായ ബുധനാഴച ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ ചെയ്ത പോസ്റ്റുകളാണ്.
‘‘വാസ്തവത്തില്‍ സ്നേഹമല്ലാതെ മറ്റൊന്നുമില്ലായെന്ന് നിങ്ങളെ നിത്യേന ബോധ്യപ്പെടുത്തുന്ന വ്യക്തിലൂടെ ദൈവം നിങ്ങളെ അനുഗ്രഹിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഒരു തോന്നല്‍ മാത്രമേയുള്ളൂ, നന്ദി” എന്ന അടിക്കുറിപ്പോടെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് വിവാഹ വാര്‍ഷിക ദിനത്തിലെ വിരാടിന്റെ പോസ്റ്റ്.
പകരമായി “സ്നേഹം അത് ഒരു വികാരം മാത്രമല്ല. അതിലുപരി വഴികാട്ടിയാണ്, പ്രചോദനമാണ്, നിത്യ സത്യത്തിലേക്കുള്ള വഴികാട്ടിയുമാണ്. അതിനെ കണ്ടെത്തിയതില്‍ ഞാന്‍ അനുഗ്രഹീതയാണ്” എന്നായിരുന്നു മറ്റൊരു ചിത്രത്തോടൊപ്പമുള്ള അനുഷ്കയുടെ മറുപടി പോസ്റ്റ്.
പോസ്റ്റുകള്‍ രണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരിക്കുകയാണ്. സിനിമാ, കായിക, സാമൂഹിക രംഗങ്ങളിലെ അടക്കമുള്ള പ്രമുഖര്‍ സാമൂഹിക മാധ്യമങ്ങളില്‍ താര ദമ്പതികള്‍ക്ക് ആശംസകളുമായിയെത്തി. വിവാഹ വാര്‍ഷികം സൈബര്‍ ഇടങ്ങളില്‍ ആഘോഷമാക്കുകയാണ് ഇരുവരുടേയും ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: