വിഷ്ണു ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ നായകനായി മോഹന്‍ലാലെത്തുന്നു. ഷാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് സൂചന. ചെറിയ വേഷങ്ങളില്‍ ബാലതാരമായി എത്തി നായകനായും തിരക്കഥാകൃത്തായും തിളങ്ങിയ താരമാണ് വിഷ്ണു. മിമിക്രിയിലൂടെ കലാരംഗത്ത് മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചതാരം തിരക്കഥാകൃത്തെന്ന പേരിലാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. ഇപ്പോള്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന സിനിമയില്‍ തിരക്കഥയെഴുതുന്നു എന്ന വാര്‍ത്തായാണ് വിഷ്ണു ഉണ്ണികൃഷ്നെ കുറിച്ച് പുതുതായി പുറത്തു വന്നിരിക്കുന്നത്.
ഈ സിനിമ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നറായിരിക്കുമെന്നാണ് സൂചന. എന്നാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സിനിമയില്‍ അഭിനയിക്കുന്ന മറ്റു താരങ്ങളാരാണെന്ന സൂചനയും ലഭിച്ചിട്ടില്ല. മോഹന്‍ലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’2020 മാര്‍ച്ച് 19 നാണ് തിയറ്ററുകളില്‍ എത്തുന്നത്. കുഞ്ഞാലി മരയ്ക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ ബജറ്റിറ്റ്100 കോടിരൂപയാണ്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: