ന്യൂദല്‍ഹി: ഭാരതി എയര്‍ടെല്ലിന്റെ ഉടമസ്ഥരായ ഭാരതി ടെലികോം 4900 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് അനുമതി തേടി കേന്ദ്രത്തെ സമീപിച്ചു. സിംഗപ്പൂരിലെ സിങ്ടെല്ലാണ് എയര്‍ടെല്ലില്‍ പണം മുടക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. അതോടെ ഭാരതി എയര്‍ടെല്ലിന്റെ 50 ശതമാനത്തിലേറെ ഓഹരികള്‍ വിദേശ കമ്പനികള്‍ക്കാകും. എയര്‍ടെല്‍ വിദേശ കമ്പനിയായി മാറും.
നിലവില്‍ സുനില്‍ ഭാരതി മിത്തലിനും കുടുംബത്തിനും 52 ശതമാനം ഓഹരികളാണുള്ളത്. 43 ശതമാനം ഓഹരികള്‍ വിദേശ കമ്പനികളുടെ കൈവശമാണ്. വീണ്ടും കൂടുതല്‍ ഓഹരികള്‍ വിദേശ കമ്പനികള്‍ എടുക്കുന്നതോടെ അവയുടെ ഓഹരി ശതമാനം 84 ശതമാനത്തിലേറെയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: