സാൽമിയ: മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഭാരതീയ പ്രവാസി പരിഷത് സാല്‍മിയ വിഭാഗം സംഘടിപ്പിച്ച കുടുംബസംഗമം. ഐകാത്മ്യ 2019 എന്ന പേരില്‍ നടന്ന ആഘോഷപരിപാടി ഓണത്തിന്റെയും ദീപാവലി ആഘോഷങ്ങളുടെ ഓർമകളും ഗൃഹാതുരത്വവും ഉൾക്കോള്ളുന്ന ഒന്നായി മാറുകയായിരുന്നു. സാല്‍മിയ ഏരിയയിലെ കുടുംബങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് നടന്ന ആഘോഷപരിപാടിയില്‍ ബി.പി.പിയുടെ മറ്റു ഏരിയ ഭാരവാഹികളും പങ്കെടുത്തു.
സിനിമ സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അലിഅക്ബര്‍ മുഖ്യാതിഥിയായ സാംസ്കാരിക ചടങ്ങില്‍ ജനറല്‍ സെക്രട്ടറി നാരായണന് ഓതയോത്ത്, സ്ത്രീശക്തി പ്രസിഡന്റ് ശ്രീകലാദിലീപ്, ഐ..സി.എസ്.കെ. സ്കൂള്‍ അമ്മന്‍ ബ്രാഞ്ച് പ്രിന്‍സിപ്പല്‍ രാജേഷ് നായര്‍, ഏരിയ പ്രസിഡന്റ് രവികുമാര്‍, ഏരിയ സ്ത്രീശക്തി പ്രസിഡന്റ് രാധിക രാജേന്ദ്രന് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.
വസുധൈവ കുടുംബകത്തെയും സനാതനധര്‍മ്മത്തേയും കുറിച്ച് ഗഹനമായ രീതിയില്‍ അലിഅക്ബര്‍ പ്രഭാഷണം നടത്തി. ഭാരതത്തിലെ ആഘോഷങ്ങളുടെ വൈവിധ്യങ്ങള്‍ എന്ന വിഷയത്തില്‍ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അമ്മാൻ ബ്രാഞ്ച് പ്രിന്‍സിപ്പല്‍ രാജേഷ് നായർ സംസാരിച്ചു. ജോയിന്റ് ട്രഷറര്‍ രാജേന്ദ്രൻ അലി അക്ബറിനെ പൊന്നാട അണിയിച്ചു. രവികുമാറും രാധിക രാജേന്ദ്രനും അദ്ദേഹത്തിന് മൊമെന്റോ കൈമാറി. ഏരിയ ജനറൽ സെക്രട്ടറി വിനോദും, ജോയിന്റ് സെക്രട്ടറി സുജിത് നമ്പ്യാരും രാജേഷ് നായരെ പൊന്നാട അണിയിച്ചു.
രവികുമാറിന്റെ അധ്യക്ഷതയില്‍ ആതിര സുകേഷ് സ്വാഗതവും ചന്ദ്രൻ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: