കൊച്ചി: അനാരോഗ്യം അവഗണിച്ചും കോടിയേരി ബാലകൃഷ്ണനെ സിപിഎം സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അനുവദിച്ചതിന് പിന്നില്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള നേതാക്കളുടെ തള്ളിക്കയറ്റം. വിഭാഗീയതയേക്കാള്‍ ഗുരുതരമായ പ്രശ്നമാണ് സിപിഎം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
കോടിയേരിക്ക് പകരം ആക്ടിങ് സെക്രട്ടറിയെ കണ്ടെത്താന്‍ നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാണ്. തുടര്‍ന്നാണ് രോഗബാധിതനായ കോടിയേരിയെ തന്നെ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്താനും സെക്രട്ടറിയുടെ ചുമതല പാര്‍ട്ടി സെന്റര്‍ വഹിക്കാനും തീരുമാനിച്ചത്. ദീര്‍ഘനാളത്തെ തുടര്‍ ചികിത്സ വേണ്ടിവരുമെന്നതിനാല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി സ്വമേധയാ തയാറായതാണ്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിന് അതീതമായി സെക്രട്ടറിയാകാന്‍ അരഡസനോളം നേതാക്കളാണ് രംഗത്തുവന്നത്. എം.എ. ബേബി-തോമസ്ഐസക്ക് ഗ്രൂപ്പില്‍ നിന്ന് എളമരം കരീമും ബേബിയും രംഗത്ത് വന്നു. പിണറായി പക്ഷത്തു നിന്നാകട്ടെ മന്ത്രിമാരായ എ.കെ. ബാലനും ഇ.പി.ജയരാജനും, കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദനും,സംസ്ഥാന സമിതിയംഗം പി. ജയരാജനും സെക്രട്ടറി സ്ഥാനത്തേക്ക് ചരടുവലി നടത്തി.
എം.വി. ഗോവിന്ദനെ ആക്ടിങ് സെക്രട്ടറിയാക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനു താത്പര്യം. എന്നാല്‍, ചേരി മറന്ന് നേതാക്കളുടെ മത്സരമായതോടെ സിപിഎം പ്രതിസന്ധിയിലായി. വിഭാഗീയതയ്ക്കപ്പുറം ഒരു ഗ്രൂപ്പില്‍ നിന്ന് തന്നെ പലരും പദവി ആഗ്രഹിച്ചെത്തുന്നത് സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമാണ്. പാര്‍ലമെന്ററി മോഹം പോലെ തന്ന പാര്‍ട്ടി പദവിക്കായി നേതാക്കളുടെ മത്സരം വിഭാഗീയതയ്ക്കപ്പുറം സിപിഎം നേരിടുന്ന പുതിയ പ്രതിസന്ധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: