സസ്യങ്ങള്‍ക്കും താഴെയുള്ള അഗ്നി, വായു, ജലം, ഭൂമി എന്നീ പ്രാഥമിക തത്വ (ഋഹലാലി)േ ങ്ങള്‍ക്കും ജീവനുണ്ടെന്നും അവയ്ക്കും ജീവഭാവം ഏകുന്നത് ആത്മാക്കള്‍ തന്നെ ആണെന്നും ജൈനചിന്തകര്‍ കരുതുന്നു. ഇവയെ പ്രാഥമിക (ഋഹലാലിമേൃ്യ) ജീവികള്‍ എന്നു പറയാം. അവയും ജനിക്കുന്നു മരിക്കുന്നു മറ്റേതെങ്കിലും തത്വമായി പുനര്‍ജനിക്കുന്നു. ഈ തത്വജീവികള്‍ സ്ഥൂലം (ഏൃീ)ൈ, സൂക്ഷ്മം (ടൗയഹേല) എന്നു രണ്ടു തരമുണ്ട്. ഇവയില്‍ രണ്ടാമത്തേത് അദൃശ്യങ്ങളാണ്. സസ്യങ്ങളുടെ തലത്തിലെ ചിലത് ഒരേ ഒരു ആത്മാവിനെ മാത്രം വഹിക്കുന്നവയാണ്. മറ്റു ചില സസ്യങ്ങളാകട്ടെ ഓരോന്നുംആത്മാക്കളുടെ സംഘാതങ്ങളെ പേറുന്നു. ശ്വസനം (ഞലുെശൃമശേീി), ജീവരസാഗിരണം(ചൗേൃശശേീി) തുടങ്ങിയ ചില ക്രിയകള്‍ ഇവയ്ക്കു പൊതുവായിരിക്കും. ഒരുആത്മാവു മാത്രം ഉള്ള സസ്യങ്ങള്‍ സ്ഥൂലങ്ങളും ആവാസത്തിനുതകുന്ന ഭൂപ്രദേശങ്ങളില്‍ മാത്രം കഴിയുന്നവയും ആണ്.
എന്നാല്‍ ആത്മാക്കളുടെ കൂട്ടത്തെ ഉള്‍ക്കൊള്ളുന്ന സസ്യങ്ങളില്‍ ചിലതാകട്ടെ സൂക്ഷ്മങ്ങളും അദൃശ്യങ്ങളും തന്മൂലം ലോകത്തെമ്പാടും ഉണ്ടാകുകയും ചെയ്യും. ലോകം മുഴുവന്‍ പൊടി കുത്തിനിറച്ച പെട്ടി പോലെ നിഗൊദ (ചശഴീറമ)ങ്ങള് എന്നു വിളിക്കപ്പെടുന്ന അതിസൂക്ഷ്മജീവികളെക്കൊണ്ടു തിങ്ങിനിറഞ്ഞിരിക്കുന്നു. ഇവ ആത്മാക്കളുടെ ചെറിയ ചെറിയ കൂട്ട (ഇഹൗേെലൃ) ങ്ങളാണ്. ശ്വസനം മുതലായവ പൊതുവാണ്. ഇവ അത്യന്തം ദു:ഖം അനുഭവിക്കുന്നവയാണ്. മോക്ഷം കിട്ടി മുകളിലേക്കു പോകുന്ന ജീവാത്മാക്കളുടെ ഒഴിവു നികത്തുന്നത് ഈ നിഗൊദങ്ങളാണ്. അനാദികാലം തൊട്ട് നാളിതുവരെ കൈവല്യം പ്രാപിച്ച ആത്മാക്കള്‍ക്കു മുഴുവന്‍ പകരം വെക്കാന്‍ ഈ സൂക്ഷ്മാതിസൂക്ഷ്മജീവികളുടെ ചെറിയ ഒരു അംശം മതിയാകുമത്രേ. അതിനാല്‍ ഈ സംസാരം ഒരു കാലത്തും ശൂന്യമാകുകയില്ല. നിഗൊദങ്ങളില്‍ കൈവല്യം അത്യന്തം ആഗ്രഹിക്കുന്നവ മുന്നോട്ടു വരുകയും പടിപടിയായി ഉയര്‍ന്ന് മുകളിലോട്ടു പോകുകയും ചെയ്യുന്ന പ്രക്രിയ എക്കാലവും തുടരും. കര്‍മ്മസിദ്ധാന്തം അവരവരുടെ നന്മതിന്മകളുടെ അടിസ്ഥാനത്തലാണ് ജീവാത്മാക്കള്‍ ദേവത, മനുഷ്യന്, മൃഗം, അധോലോകവാസി എന്നിങ്ങനെയുള്ള ശ്രേണികളില്‍ പെടുന്നത്. ആത്മാവില്‍ കര്‍മ്മദ്രവ്യത്തിന്റെ ബന്ധം ആണ് ഈ ഏതെങ്കിലും ഒരു ദേഹം കൈക്കൊള്ളാന്‍ ഇടവരുത്തുന്നത് എന്നു മുകളില്‍ സൂചിപ്പിച്ചു. ശുദ്ധാത്മാവിന്റെ മേല്‍പ്പറഞ്ഞ അനന്തദര്‍ശനാദികളെ മറച്ചുവെക്കുന്നത് പലതരം കര്‍മ്മദ്രവ്യങ്ങളാണ്. ശരിയായ അറിവിനെ ആവരണം ചെയ്യുന്ന കര്‍മ്മദ്രവ്യമാണ് ജ്ഞാനാവരണീയം. ഉറക്കത്തിലെന്ന പോലെ ശരിയായ കാഴ്ചയെ മറയ്ക്കുന്നതാണ് ദര്‍ശനാവരണീയം. ആത്മാവിന്റെ സ്വഭാവമായ ആനന്ദത്തെ ആവരണം ചെയ്ത് സുഖദു:ഖാനുഭവരൂപമാക്കുന്നതാണ്വേദനീയകര്‍മ്മദ്രവ്യം. ശരിയായ വിശ്വാസത്തെയും ശരിയായആചരണത്തെയും തമസ്കരിക്കുന്നതാണ് മോഹനീയം. ഈ നാലു തരം കര്‍മ്മങ്ങളെക്കൂടാതെ വേറെ നാലു കര്‍മ്മങ്ങളെയും പറയുന്നു. ഓരോ ജന്മത്തിലെയും ജീവിതകാലം, ജന്മമെടുക്കുന്ന ഓരോ തരം ദേഹത്തിന്റെ പ്രത്യേകതകള്‍, ജാതികുടുംബഉച്ചനീചാദിസവിശേഷതകള്‍, സത്കര്‍മ്മം ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കിലും കഴിയാത്തവണ്ണം ഉണ്ടാകുന്ന തടസ്സം എന്നിവയെ നിശ്ചയിക്കുന്നവയാണവ. ആയുഷ്കര്‍മ്മം, നാമകര്‍മ്മം, ഗോത്രകര്‍മ്മം, അന്തരായകര്‍മ്മം എന്നാണ് അവയുടെ പേരുകള്‍. അങ്ങനെ കര്‍മ്മദ്രവ്യങ്ങള്‍ അവയുടെ പ്രവര്‍ത്തനരീതികളുടെ അടിസ്ഥാനത്തില്‍ ആകെ എട്ടുതരം എന്നു നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ മനസ്സ്, വാക്ക്, ദേഹം എന്നിവ കൊണ്ട് നാം എപ്പോഴും സൂക്ഷ്മകര്‍മ്മദ്രവ്യത്തെ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉല്പാദനത്തിന്റെ ആദ്യനിമിഷത്തില്‍ അത് ഭാവകര്‍മ്മമായും പിന്നെ രൂപാന്തരം വന്ന് ദ്രവ്യകര്‍മ്മമായി പരിണമിച്ച് ആത്മാവിലേക്ക് ഒഴുകി ആത്മാവിന്റെ അഭിലാഷങ്ങളെന്നു പറയാവുന്ന ഭകഷായഭങ്ങളുമായി കൂടിച്ചേരുന്നു. ഈ കഷായങ്ങള്‍ ആത്മാവിലേക്ക് ഇങ്ങനെ ഒഴുകിഎത്തുന്ന കര്‍മ്മദ്രവ്യങ്ങളെ ആത്മാവുമായി ഒട്ടിച്ചുനിര്‍ത്തുന്ന പശ പോലെ പ്രവര്‍ത്തിക്കുന്നു. ഈ കര്‍മ്മമാണ് ബന്ധനത്തിനും ദു:ഖത്തിനും കാരണം. ആത്മാവില്‍ ഇങ്ങനെ ഒട്ടിപ്പിടിക്കുന്ന കര്‍മ്മത്തിന്റെ നന്മതിന്മക്കനുസൃതമായി ആത്മാവില്‍ സ്വര്ണ്ണനിറം, താമരയുടെ നിറം, വെള്ള, കറുപ്പ്, നീല, ചാരനിറം എന്നിങ്ങനെ നിറഭേദങ്ങള്‍ ഉണ്ടാകുന്നു. ഇവയെ ലേശ്യങ്ങള്‍ എന്നു വിളിക്കുന്നു.
കര്‍മ്മം സഞ്ചിതമാകുമ്പോള്‍ ആത്മാവിലുണ്ടാകുന്ന വികാരങ്ങളെ ഭാവലേശ്യങ്ങള്‍ എന്നും അവ ആത്മാവിലുണ്ടാക്കുന്ന മേല്‍പ്പറഞ്ഞ നിറംമാറ്റത്തെ ദ്രവ്യലേശ്യം എന്നും പറയുന്നു. സദുദ്ദേശ്യത്തോടെയോ ദുരുദ്ദേശ്യത്തോടെയോ നിസ്സംഗമായോ ചെയ്യപ്പെടുന്ന കര്‍മ്മങ്ങള്‍ യഥാക്രമം സുഖം, ദു:ഖം,
നിര്‍വികാരത എന്നിവ നമ്മിലുണ്ടാക്കും. പ്രത്യക്ഷം, അനുമാനം മുതലായവ വഴി നമുക്കു ലഭിച്ചുകൊണ്ടിരിക്കുന്ന അറിവുകളും കര്‍മ്മത്തിനനുസരിച്ചായിരിക്കും. ഒരു പ്രത്യേകകാര്യത്തെക്കുറിച്ച് ഒരു പ്രത്യേകസമയത്തു നമുക്കു കിട്ടുന്ന അറിവ് നമ്മുടെ ഓരോരുത്തരുടെയും കര്‍മ്മഫലത്തിന്റെ പശ്ചാത്തലത്തില്‍ ആയിരിക്കും. നമ്മുടെ ഉള്ളില്‍ നിന്നു തന്നെ ആണ് അറിവും വികാരവും ഉണ്ടാകുന്നത്. നമ്മിലുളവാകുന്ന അറിവും വികാരവും ബാഹ്യവസ്തുക്കളാല്‍ ഉണ്ടാകുന്നതാണെന്നു സാധാരണ തോന്നാമെങ്കിലും സത്യത്തില്‍ ആ ബാഹ്യവസ്തുക്കളൊരുക്കുന്ന അന്തരീക്ഷവും അപ്പോള്‍ ഒത്തുവന്നു എന്നുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: