ജൈനപരമ്പരയിലെ അവസാനത്തെ തീര്‍ത്ഥങ്കരനായ മഹാവീരനാണ് ജൈനദര്‍ശന (സിദ്ധാന്തവും പ്രയോഗവും) ത്തെ നാം ഇന്നു കാണുന്നതരത്തില്‍ രൂപപ്പെടുത്തിയത് എന്നു മുകളില്‍ സൂചിപ്പിച്ചു. ഇദ്ദേഹത്തിന്റെ ജന്മസ്ഥലം പാടലീപുത്ര (പാറ്റ്ന) ത്തില്‍ നിന്നും ഇരുപത്തിയേഴു മൈല്‍ വടക്കുള്ള വൈശാലി എന്ന സ്ഥലമാണ്.
ക്ഷത്രിയഗോത്രമായ ജ്ഞാതഗോത്രത്തില് ആണ് മഹാവീരന്റെ പിറവി.സിദ്ധാര്‍ത്ഥന്റെയും ത്രിശലയുടെയും രണ്ടാമത്തെ മകനായിരുന്നു മഹാവീരന്.മാതാപിതാക്കള്‍ പാര്‍ശ്വനാഥന്റെ അനുയായികള്‍ ആയിരുന്നു. മഹാവീരന് യശോദയെ വിവാഹം കഴിച്ചു. ആ ദമ്പതികള്‍ക്ക് ഒരു പുത്രിയുമുണ്ടായി. തന്റെ പതിമൂന്നാം വയസ്സില്‍ മാതാപിതാക്കള്‍ മരണമടയുകയും നന്ദിവര്‍ദ്ധനന്‍ എന്നതന്റെ സഹോദരന്റെ അനുവാദത്തോടെ താപസനാകുകയും ചെയ്തു. തുടര്ന്ന്പന്ത്രണ്ടു വര്‍ഷം കഠിനതപശ്ചര്യയില് മുഴുകി. വൈദികത്തില്‍ മോക്ഷം എന്നും ബൗദ്ധപഥത്തില്‍ ബോധി (നിര്‍വാണം) എന്നും ജൈനമാര്ഗത്തില് കൈവല്യം എന്നും പറയുന്ന ആധ്യാത്മികമായ അനുഭൂതിയുടെ തലം സ്വായത്തമാക്കുകയും ചെയ്തു. തുടര്‍ന്ന് നാല്‍പ്പത്തിരണ്ടു വര്‍ഷം ജൈനമാര്ഗത്തിന്റെ പഥദര്ശി ആയി കഴിഞ്ഞു. ഗൗതമബുദ്ധന്റെ മഹാനിര്‍വാണത്തിന് ഏതാനും വര്‍ഷം മുമ്പ് (ഏതാണ്ട് 480 ബി. സി ഇ യില്‍) പരമപദം പൂകി. ജൈനദര്‍ശനം തത്വചിന്താ രംഗത്തെ അതികായനായ സുരേന്ദ്രനാഥ്ദാസ്ഗുപ്തയുടെ പഠന മാണ് ഈ വിശദീകരണത്തിന് പ്രധാന അവലംബം. അനേകാന്തവാദം (ഞലഹമശേ്ല ജഹൗൃമഹശാെ), സ്യാദ്വാദം അഥവാ സപ്തഭംഗീനയം മുതലായ സങ്കേതങ്ങളുടെ, തന്ത്രയുക്തികളുടെ അടിസ്ഥാനത്തിലാണ് പ്രപഞ്ചം, ആത്മാവ്, ജീവിതം മുതലായവയെ ആഴത്തില്‍ വിശകലനം ചെയ്ത് ജൈനദാര്ശനികര് തങ്ങളുടെ ദര്‍ശനത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ വിശദീകരണം ഈ പരമ്പരയില്‍ ഒതുങ്ങുന്നതല്ല. ഭാരതീയഗണിതശാസ്ത്രത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കിയ ധിഷണാശാലികളുടെ ഒരു പരമ്പര തന്നെ ജൈനസമ്പ്രദായികളില് കാണാം. ഗണിതസാരസംഗ്രഹം എന്ന പ്രസിദ്ധകൃതി രചിച്ച മഹാവീരന് (ഒന്‍പതാം നൂറ്റാണ്ട്്), വര്‍ദ്ധമാനമഹാവീരന്‍ തന്നെ ഗണിതജ്ഞനായിരുന്നു, എന്നു പറയുന്നുണ്ട്. അപ്പോള്‍ അവരുടെ ദര്‍ശനത്തിന്റെ ആഴം നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ഹിന്ദുദര്‍ശനങ്ങള്‍ എല്ലാം തന്നെ ഇത്തരത്തില്‍ അത്യഗാധങ്ങളാണെന്ന് ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കു ബോധ്യം വരും.
പ്രപഞ്ചരഹസ്യം കണ്ടെത്തുവാനും (സിദ്ധാന്തം) അതിന്റെ അടിസ്ഥാനത്തില്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് (പ്രയോഗം) അതു വഴി മനുഷ്യജീവിതത്തെ കൂടുതല്‍ സുഖകരമാക്കുവാനും ശ്രമിക്കുന്ന ശാസ്ത്ര (ടരശലിരല) വും, പരീക്ഷണനിരീക്ഷണങ്ങള്‍ക്കായി ചെറുതും വലുതുമായ യന്ത്രസാമഗ്രികളെക്കൂടാതെ, അമൂര്ത്തഗണിതം , സാങ്കല്പ്പികപരീക്ഷണം മുതലായ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. അതുപോലെ ഓരോ ഹിന്ദുദര്ശനത്തിനും അതാതിന്റേതായ ഉപകരണങ്ങള്‍ അഥവാ സങ്കേതങ്ങള്‍ അഥവാ തന്ത്രയുക്തികള്‍ അവയുടെ ഉപജ്ഞാതാക്കള്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്കൃതവ്യാകരണത്തിന്റെ അടിത്തറആയി മാറിയ പാണിനീയഅഷ്ടാധ്യായിയുടെ പോലും ഇത്തരം ഗണിതശാസ്ത്രപരവും മറ്റുമായ പ്രത്യേകതകളെക്കുറിച്ച് ഇന്നു പഠനങ്ങള്‍ നടക്കുന്നു. പാശ്ചാത്യര്‍ക്ക് ജ്യോമെട്രിയുടെ ഉപജ്ഞാതാവായ യൂകഌഡ് എങ്ങിനെയോ അതേ പോലെ ആണ് ഇന്ത്യക്കാര്‍ക്ക് പാണിനി എന്നാണ് എൃശെേ ടമേമഹ എന്ന വേദപണ്ഡിതന് ചൂണ്ടിക്കാണിക്കുന്നത്. ആധുനികശാസ്ത്ര ത്തിന്റെ മറ്റൊരു സവിശേഷത ആയി പറയുന്നത് അതിന്റെ വസ്തുനിഷ്ഠസമീപന മാണ്. അതേ വസ്തുനിഷ്ഠസമീപനംതന്നെ ആണ് ഹിന്ദുദാര്ശനികരും സ്വീകരിച്ചിരുന്നത് എന്നും ദര്‍ശനങ്ങളുടെ പഠനത്തില്‍ നിന്നും നമുക്കു മനസ്സിലാകും. ഒരു പക്ഷേ വസ്തുനിഷ്ഠസമീപനം മാനവചരിത്രത്തില്‍ ആദ്യം കൈക്കൊണ്ടത് ഹിന്ദു ദാര്‍ശനികര്‍ തന്നെ ആകും. ഈ വസ്തുതയെ ഘശിറമ ഖീവിലെി തന്റെ പുസ്തക ത്തില്‍ സൂചിപ്പിക്കുന്നുണ്ട്. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: