കാഞ്ഞങ്ങാട്: ലാസ്യ ഭാവ ഗാന ലയ താളങ്ങളാല്‍ നൂപുര ധ്വനികള്‍ ഉയര്‍ത്തി കലയുടെ വര്‍ണമഴ പെയ്യിച്ച മൂന്ന് ദിനരാത്രങ്ങള്‍ കാഞ്ഞങ്ങാടിന് സമ്മാനിച്ച സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. കാസര്‍കോട് ജനതയൊന്നാകെ നെഞ്ചേറ്റിയ മത്സരങ്ങള്‍ കാണാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ലക്ഷത്തോളം കലാസ്വാദകരാണ് നഗരത്തിലെത്തിയത്.
മത്സരങ്ങള്‍ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോഴും സ്വര്‍ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ തമ്മില്‍. മൂന്ന് ജില്ലകളും ഒപ്പത്തിനൊപ്പം മുന്നേറുന്നു. കോഴിക്കോട്-873, പാലക്കാട്-870, കണ്ണൂര്‍-869 എന്നിങ്ങനെയാണ് പോയിന്റ് നില. ആകെയുള്ള 232 ഇനങ്ങളില്‍ 217 മത്സരങ്ങള്‍ പൂര്‍ത്തിയായി. സംസ്കൃതോത്സവത്തില്‍ 71 പോയിന്റുമായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളും അറബിക് കലോത്സവത്തില്‍ കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ലീഡ് നില മിനിറ്റുകള്‍ തോറും മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ കോഴിക്കോടിന് 423, പാലക്കാടിന് 420 എന്നിങ്ങനെയാണ് പോയിന്റ് നില. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 454 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്തും കോഴിക്കോടും പാലക്കാടും 450 വീതം പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്. ഇന്ന് വൈകിട്ട് നാലിന് പ്രധാന വേദിയില്‍ സമാപന പരിപാടി നടക്കും.
പോയിന്റ് നില
കോഴിക്കോട് 873
പാലക്കാട് 870
കണ്ണൂര്‍ 869
തൃശ്ശൂര്‍ 844
മലപ്പുറം 812
എറണാകുളം 812
തൃശൂര്‍ 811
മലപ്പുറം 811
തിരുവനന്തപുരം 804
കോട്ടയം 802
വയനാട് 782
കാസര്‍കോട് 782
ആലപ്പുഴ 773
കൊല്ലം 768
പത്തനംതിട്ട 692
ഇടുക്കി 639
പ്രതികരിക്കാൻ ഇവിടെ എഴുതുക: