കഴുത്തിന്റെ പിന്‍ഭാഗത്തുള്ള ഞരമ്പിലൂടെ നട്ടല്ലെും കൈപ്പലകയും ചേരുന്ന ഭാഗം വഴി അരക്കെട്ടിലെത്തി അതിനു ചുറ്റും അസഹ്യമായ വേദന സൃഷ്ടിച്ച്, നിതംബത്തിലൂടെ പിന്തുടയും പിന്നിട്ട് കണങ്കാല് വരെയുള്ള ഞരമ്പില്‍ രക്തസ്തംഭനുമുണ്ടാക്കി നടക്കാനും കാലും തുടയും ചലിപ്പിക്കാനുമാവാത്ത വണ്ണം വേദനയുണ്ടാക്കുന്ന വാതമാണ് ഗ്രധ്രഫി.
ഗ്രധ്രഫിക്കുള്ള ചികിത്സകള്‍: വെളുത്ത ആവണക്കിന്റെ ഇളം കുരുവില്‍ നിന്നുള്ള പരിപ്പും ചുക്കും 50 ഗ്രാം വീതമെടുത്ത് നന്നായരച്ച് അഞ്ച് മില്ലി ശുദ്ധി ചെയ്ത ആവണക്കെണ്ണയും ചേര്‍ത്ത് ആട്ടിന്‍പാലില്‍ കുറുക്കി പായസമാക്കി 10 ഗ്രാം വീതം പായസം ദിവസം രണ്ടു നേരം മുപ്പതു ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ ഗ്രധ്രഫി പൂര്‍ണമായും ഭേദമാകും.
കഷായം: അരത്ത, തഴുതാമവേര്, ചിറ്റമൃത്, കരിങ്കുറിഞ്ഞി വേര്, വെളുത്ത ആവണക്കിന് വേര്, കുറുന്തോട്ടി വേര്, ഞെരിഞ്ഞില്‍, വേപ്പിന് തൊലി, ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം മൂന്നു ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ഇന്തുപ്പും 10 തുള്ളി എള്ളെണ്ണയും മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം ( രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും) സേവിക്കുക. പഥ്യം പാലിക്കണം. മത്സ്യം, മാംസം, മുട്ട, പുളിവര്ഗങ്ങള് എന്നിവ വര്‍ജിക്കണം. പുളിവര്ഗങ്ങളില് നെല്ലിക്കയും ഉപ്പുമാങ്ങയും കഴിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: