കൊച്ചി: കേരളത്തില്‍ ഐഎസ്സിന്റെ ആഴവും തീവ്രതയും ദേശീയ അന്വേഷണ ഏജന്‍സി തിരിച്ചറിഞ്ഞത് കനകമല അറസ്റ്റോടെയാണ്. കനകമല ഓപ്പറേഷന് കേരളത്തിലെ ഐഎസ് വേര് കണ്ടെത്തുന്നതിന് നിര്‍ണായകമായി.
അറസ്റ്റ് ചെയ്ത ആറ് പേരും തീവ്ര സലഫി ആശയക്കാരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായിരുന്നു. ഇവരുടെ ലാപ്ടോപ്പുകള്, മൊബൈല്‍ ഫോണുകള്‍, ഡയറികള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നെല്ലാം നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ആയിരത്തിലധികം മലയാളികളെ ഇതിനു ശേഷം ചോദ്യം ചെയ്തിരുന്നു. കനകമല അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മുപ്പതോളം ഐഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
അന്വേഷണ ഏജന്‍സികള്‍ക്കെല്ലാം ഏറെ തലവേദനയായിരുന്ന ഐഎസ്സിന്റെ അല്‍ മുഹാജിറൂന് ബ്ലോഗിനെക്കുറിച്ചും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചു. അല്‍ മുഹാജിറൂന് ബ്ലോഗിനു പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്സിന്റെ ഇന്ത്യയിലെ പ്രഖ്യാപിത തലവന്‍ കോഴിക്കോട് മൂഴിക്കല്‍ സ്വദേശി സജീര്‍ അബ്ദുള്ള മംഗലശേരി തന്നെയാണ് അല്‍സാറുല്‍ ഖലീഫ എന്ന ടെലഗ്രാം ഗ്രൂപ്പിനും നേതൃത്വം കൊടുത്തത്.
സജീറിനൊപ്പം ഐഎസ് ക്യാമ്പില്‍ പോയി പിന്നീട് തിരിച്ചെത്തിയ കാഞ്ഞങ്ങാട് സ്വദേശി മെയ്നുദിനും ഈ ഗ്രൂപ്പിലുണ്ടായിരുന്നു. സജീര്‍ അടുത്തിടെ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. യുഎഇയിലായിരുന്ന മെയ്നുദിനെ എന്‍ഐഎ നാട്ടിലേക്കെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കനകമല അറസ്റ്റിന് പിന്നാലെ അഫ്ഗാനിലെ ഐഎസ് ക്യാമ്പില്‍ നിന്ന് സജീര്‍ അബ്ദുള്ള മംഗലശേരി ഫേസ്ബുക്കില്‍ വെല്ലുവിളി നടത്തിയ വാക്കുകള്‍ ഇങ്ങനെ: ‘ജിഹാദില്‍ ഉള്ള വ്യക്തികള്‍ കൊല ചെയ്യപ്പെട്ടേക്കാം, പരിക്കുപറ്റി കിടപ്പിലായേക്കാം, ജയിലില്‍ അടക്കപ്പെട്ടേക്കാം. അതുകൊണ്ടൊന്നും ജിഹാദ് ഇല്ലാതാകാന്‍ പോകുന്നില്ല. ഒരാള്‍ ജിഹാദില്‍ നിന്ന് പിന് വാങ്ങുമ്പോള്‍ മറ്റാളുകള്‍ രംഗത്ത് വരും. കൂടുതല്‍ മികച്ച രീതിയില്‍ ജിഹാദ് മുന്നോട്ടു പോകും. അവര്‍ അവരുടെ ദൗത്യം നിര്‍വഹിച്ചു കഴിഞ്ഞു. അവരുടെ സത്യസന്ധത, ദീനിനോടുള്ള ആത്മാര്‍ഥത അല്ലാഹുവിന്റെ അടുത്ത് സമര്‍പ്പിച്ചു. അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ഇനി ബാക്കിയുള്ളവര്‍ ദൗത്യം ഏറ്റെടുക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: