പത്തനംതിട്ട: സംസ്ഥാനത്തെ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ ആത്മീയമായ അറിവുകള്‍ പകര്‍ന്ന് പുതുതലമുറയെ രൂപപ്പെടുത്തുന്നതില്‍ നിസ്തുലമായപങ്ക് വഹിക്കുന്ന മതപാഠാശാല അധ്യാപകര്‍ അവഗണന നേരിടുന്നു. ദേവസ്വം ബോര്‍ഡുകളുടെയും സ്വകാര്യ ദേവസ്വങ്ങളുടെയും ഉടമസ്ഥതയിലുള്ള നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ ഒരുപ്രതിഫലവും ലഭിക്കാതെ പതിറ്റാണ്ടുകളായി ആത്മീയമായ അറിവ് പകര്‍ന്ന് നല്കുന്നവരാണിവര്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന ഇവര്‍ക്ക് സ്വന്തം കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനോ, സ്വന്തം വീട് എന്ന സ്വപ്നം
സാക്ഷാത്ക്കരിക്കാനോ മതപാഠ
ശാലയിലെ സേവനത്തിനിടെ കഴിയുന്നില്ല. ദശാബ്ദങ്ങളായി മതബോധം പകര്ന്നുനല്കി വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മരുന്ന് വാങ്ങാന്‍പോലും മറ്റുള്ളവരെ ആശ്രയിക്കണ്ടി വരുന്നവരാണ് അധികവും. എന്നാല്‍ ഇവരുടെ ക്ഷേമത്തിനായി ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ചെറുവിരല്‍പോലും അനക്കുന്നില്ലെന്നാണ് ആക്ഷേപം. ക്ഷേത്രങ്ങളില്‍ മതപാഠശാല കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ക്ഷേത്രവിശ്വാസികളുടെ പുതുതലമുറയിലേക്ക് ആത്മീയമായ അറിവ് പകര്‍ന്ന് കൊടുക്കുന്നത് ക്ഷേത്രങ്ങളുടെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണെന്ന ചിന്തയും
ദേവസ്വം ബോര്‍ഡിനില്ല.
തിരുവിതാംകൂര്‍ ദേവസ്വം ബോര്
ഡിന്റെ നെയ്യാറ്റിന്‍കര മുതല്‍ പറവൂര്‍ വരെയുള്ള ഇരുപത് ഗ്രൂപ്പുകളില്‍ അറുപതില്‍ താഴെ മതപാഠശാലകള്‍ക്ക് മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമുള്ളത്. ബോര്‍ഡിന്റെ ഉടമസ്ഥയിലുള്ളതും അല്ലാത്തതുമായ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ ഈ പരിധിയില്‍ ഉണ്ട്. അവയില്‍ ഭൂരിപക്ഷത്തിലും മതപാഠശാലകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. കൊച്ചി മലബാര്‍ ദേവസ്വം ബോര്‍ഡുകളുടെ അധീനതയിലുള്ള സ്ഥലങ്ങളിലും നിരവധി മതപാഠശാലകള്‍ സമൂഹത്തിന് നേര്വഴിപറഞ്ഞ് കൊടുത്ത് പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളില്‍ ഒന്നും മതപാഠശാലാ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.
അധ്യാപകരെ മാത്രമല്ല മതപാഠ
ശാലകളെ സംരക്ഷിക്കാനും ദേവസ്വം
ബോര്‍ഡിന് താത്പര്യമില്ല. മതപാഠ
ശാലകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാനും ബോര്‍ഡിന് താല്‍പ്പര്യമില്ലെന്ന് അധ്യാപകര്‍ പറയുന്നു. മദ്രസ അധ്യാപകരുടെ ക്ഷേമത്തിനായി മദ്രസ അധ്യാപക ക്ഷേമനിധിബോര്‍ഡ് രൂപീകരിച്ച സര്‍ക്കാര്‍ അതേ കാരുണ്യവും കരുതലും മതപാഠശാല അധ്യാപകരിലും കാണിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: