മെറിലാന്റ്: യുഎസ് ഹൗസ് സ്പീക്കറും ഡമോക്രാറ്റിക് പാർട്ടി സീനിയർ ലീഡറുമായ നാൻസി പെളോസിയുടെ ജ്യേഷ്ഠ സഹോദരൻ തോമസ് ഡി അലസാഡ്രിയൊ (90) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1967 മുതൽ 71 വരെ ബാൾട്ടിമോർ മേയറായിരുന്നു തോമസ് ഡി. അച്ഛൻ തോമസ് ഡി അലസാൻഡ്രിയൊ ജൂനിയറും ബാൾട്ടിമോറിലെ മേയറായിരുന്നു. അദ്ദേഹത്തിന്റെ ആറു മക്കളിൽ മൂത്ത മകനാണ് തോസ് ഡി. അലസാഡ്രിയൊ.
1929 ജൂലൈ 24ന് മേരിലന്റ് ബാൾട്ടിമൂറിലായിരുന്നു ജനനം. ലയോള യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ശേഷം 1952 മുതൽ 55 വരെ മിലിട്ടറിയിൽ സേവനം അനുഷ്ടിച്ചു. തുടർന്ന് രാഷ്ട്രീയരംഗത്ത് പ്രവർത്തനം ആരംഭിച്ച അദ്ദേഹം 1963ൽ ബാൾട്ടിമോർ സിറ്റി കൗൺസിൽ അംഗമായി വിജയിച്ചു. 1967ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആർതറിനെ പരാജപ്പെടുത്തി മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
ബാൾട്ടിമോറിന്റെ നാൽപ്പത്തി മൂന്നാമത്തെ മേയറായിരുന്നു തോമസ് ഡി അലസാഡ്രിയൊ. ബാൾട്ടിമോറിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: